2012, ജൂൺ 14, വ്യാഴാഴ്‌ച

നെയ്യാറ്റിന്‍കര പഠിപ്പിക്കുന്ന പാഠം

നെയ്യാറ്റിന്‍കരയിലെ UDF സ്ഥാനാര്‍ഥി ശെല്‍വരാജിന്റെ വിജയം രാഷ്ട്രീയ പ്രവര്‍ത്തകരും നിരീക്ഷകരും എങ്ങിനെ വിവക്ഷിക്കും എന്ന് എനിക്കറിയില്ല, രാഷ്ട്രീയ നിരീക്ഷണം നടത്താനുള്ള കഴിവ് ജന്മനാ സിദ്ധിച്ച പണ്ഡിത പ്രമാണിമാരുടെ കൂട്ടത്തില്‍ പേരുള്ള ആളുമല്ല ഞാന്‍ !!! പിന്നെ എന്തിനീ സാഹസം എന്ന് ചോദിച്ചാല്‍ പരയാതെന്റെ  നാവു ചൊരിയുന്നു എന്നാണ് ഉത്തരം അതുകൊണ്ട് ഞാന്‍ പറയാന്‍ പോവുന്നു ആര്‍ക്കു ചൊറിഞ്ഞാലും എനിക്ക് പുല്ലാണ്.
എന്തേ... നെയ്യാറ്റിന്‍കര UDF-നൊപ്പം പോയി ?............
സെല്‍വരാജിന്റെ കാലുമാറ്റ രാഷ്ട്രീയം നെയ്യാറ്റിന്‍ കരക്കാര്‍ക്ക് നന്നായി ബോതിച്ചത് കൊണ്ട് എല്ലാവരും സെല്‍വരാജിന്റെ കൂടെ കോണ്‍ഗ്രസ്‌ പാളയത്തില്‍ പോയോ, അതോ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ജനം വെറുക്കാന്‍ തുടങ്ങിയോ, കേരളത്തില്‍ ഇനി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആവശ്യം ഇല്ലെന്നു ജനം തീരുമാനിച്ചോ?
    കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കേരളത്തില്‍ വേണ്ടെന്നു ജനം ഇതുവരെ തീരുമാനിച്ചിട്ടില്ല പക്ഷെ ഇങ്ങിനെ പോയാല്‍ അങ്ങിനെ ഒരു തീരുമാനം എടുക്കാന്‍ ജനം മടിക്കില്ല എന്നതിന്റെ ഒരു ചിന്ന സാമ്പിള്‍ ആണ് ഇത്.
    ഇത് പ്രത്യക്ഷത്തില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനതിനെതിരെയുള്ള ഒരു ജന വിധി ആണെന്ന് തോന്നുമെങ്കിലും ഇത് ഒരേ ഒരു വ്യക്തിക്കും അദ്ധേഹത്തിന്റെ സില്‍ബന്തികള്‍ക്കും നേരെയുള്ള ജനത്തിന്റെ പ്രതിഷേധമായി മാത്രമാണ് ഞാന്‍ ഇതിനെ കാണുന്നആനക്ക് മുകളിരിക്കുംപോള്‍ പട്ടിയെ പേടിക്കേണ്ട എന്ന പഴമൊഴി സത്യമാണെന്ന് കരുതി പൊതുജനം കഴുത ആണെന്ന മിഥ്യാ ധാരണയുമായി പാര്‍ടി സ്ഥാനമാനങ്ങള്‍ ജന്മനാ ലഭിച്ചതാണെന്ന പൊട്ടത്തരം കൊണ്ടാണോ എന്നറിയില്ല ജനത്തെ സ്ഥിരമായി വെല്ലുവിളിക്കുന്ന സഖാവ് പിണറായി... ഇത് താങ്കള്‍ക്കുള്ള മറുപടിയാണ്.
എന്ത് കരുതി താങ്കള്‍... താങ്കളുടെ പാര്‍ട്ടിയിലെ പാര്‍ടി മെമ്പര്‍മാര്‍ മാത്രം ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നോ? ആയിരം വോട്ടര്‍മാര്‍ ഉള്ള ഒരു ബൂത്തിലെ നിങ്ങളുടെ മെമ്പര്‍മാര്‍ പതിനഞ്ചില്‍ കൂടില്ല എന്നത് മറക്കരുത്, ഞങ്ങള്‍ കേടര്‍ പാര്‍ട്ടി ആണ് ഞങ്ങളുടെ പാരമ്പര്യം പുന്നപ്രയും കയ്യൂരും കരിവള്ളൂരും ആണ് എന്ന് ആവേശം കൊണ്ടിട്ടു കാര്യം ഇല്ല, അന്ന് കാലത്ത് കൂടെ ഉണ്ടായിരുന്ന ജനങ്ങള്‍, അവരുടെ ശക്തി, നേതാക്കള്‍ക്ക് അവര്‍ അവരുടെ മനസ്സില്‍ നല്‍കിയിരുന്ന സ്ഥാനം, അതെല്ലാം ഇന്നുണ്ടോ? പാവപ്പെട്ടവന്റെ കാര്യം ചിന്തിക്കാന്‍ ഇന്ന് നിങ്ങള്ക്ക് നേരം ഉണ്ടോ?
ജനത്തെ വെല്ലു വിളിക്കുന്ന ഈ പരിപാടി നിങ്ങള്‍ എന്ന് നിര്‍ത്തുമോ അന്ന് ഈ പ്രസ്ഥാനത്തില്‍ ഇനിയും ഒരു വസന്തകാലം ഉണ്ടാവും!! അതുണ്ടാവനം എന്നാണു ഈയുള്ളവന്റെയും ആഗ്രഹം, പക്ഷേ ഇത് കൊണ്ടൊന്നും താങ്കള്‍ പഠിക്കില്ല എന്ന് എനിക്കറിയാം, പ്രകാശ്‌ കാരാട്ടിന് കളി അറിയാം എന്ന് കാണിക്കാനുള്ള അസ്സല്‍ സമയം സമാഗതമായി. ലാല്‍ സലാമിലെ ഒരു ഡയലോഗ് ഓര്‍മ്മ വരുന്നു

അധികാര തിമിരം ബാധിച്ചിരിക്കുന്നു സഖാവ് പിണറായി വിജയന്

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2012, ജൂൺ 15 1:35 AM

    ഈ തിരഞ്ഞെടുപ്പ്‌ തോല്‍വി പിണറായി വിജയനുള്ള ഒരു കനത്ത അടിയാണ് ,ധാര്‍ഷ്ട്യം എന്ന് അവസാനിക്കുമോ അന്ന് സിപിഎം രക്ഷപെടും ...
    "അധികാര തിമിരം ബാധിച്ചിരിക്കുന്നു സഖാവ് പിണറായി വിജയന്"

    മറുപടിഇല്ലാതാക്കൂ
  2. ഈ തിരഞ്ഞെടുപ്പ്‌ തോല്‍വി പിണറായി വിജയനുള്ള ഒരു കനത്ത അടിയാണ് ,ധാര്‍ഷ്ട്യം എന്ന് അവസാനിക്കുമോ അന്ന് സിപിഎം രക്ഷപെടും ...
    "അധികാര തിമിരം ബാധിച്ചിരിക്കുന്നു സഖാവ് പിണറായി വിജയന്"

    മറുപടിഇല്ലാതാക്കൂ
  3. നൂലാമാലയുടെ കുറിപ്പ് നന്നായിട്ടുണ്ട്,കാലികമായിട്ടുമുണ്ട്.പക്ഷെ ഇതു വായിച്ചപ്പോൾ എനിക്ക് ചില സംശയങ്ങൾ വന്നു, അതൊന്നു ചോദിക്കാൻ വേണ്ടിയാണീ കുറിപ്പ്.ഒരു പക്ഷെ ചോദിക്കാൻ പാടില്ലായിരിക്കും, കാരണം താങ്കളുടെ നാക്കിന്റെ ചൊറിച്ചിൽ മാറ്റാനെഴുതിയ കുറിപ്പാണല്ലോ ഇത്.( നാക്കിന്റെ ചൊറിച്ചിൽ മാറ്റാൻ വൈദ്യരെ കാണുകയല്ലാതെ കുറിപ്പെഴുതുന്ന വിദ്യ ഞാനാദ്യം കാണുകയണ്.)നെയ്യാറ്റിങ്കര ഒരു സ്ഥിരം കമ്യൂണിസ്റ്റു മൺഡ്ലമായിരുന്നില്ലല്ലോ നൂലാമാലേ, അവിടെ നാളിതുവരേയുള്ള ചരിത്രത്തിൽ രൻടോ മൂന്നോ പ്രാവശ്യമേ കമ്യൂണിസ്റ്റുകാരൻ ജയിച്ചിട്ടുള്ളു.താങ്കൾ എഴുതുന്നൂ "ഇത് പ്രത്യക്ഷത്തില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനതിനെതിരെയുള്ള ഒരു ജന വിധി ആണെന്ന് തോന്നുമെങ്കിലും ഇത് ഒരേ ഒരു വ്യക്തിക്കും അദ്ധേഹത്തിന്റെ സില്‍ബന്തികള്‍ക്കും നേരെയുള്ള ജനത്തിന്റെ പ്രതിഷേധമായി മാത്രമാണ് ഞാന്‍ ഇതിനെ കാണു" താങ്കൾക്ക് ഇതെങ്ങിനെ മനസ്സിലായീ സഹോദരാ? ഓ ചോദ്യം പാടില്ലല്ലോ, നാക്കിന്റെ ചൊറിച്ചിലല്ലേ, ബ്ലോഗ്ഗെന്നത് മുള്ളുമുരിക്കുമാണല്ലോ അല്ലേ ചോറിച്ചിൽ മാറ്റാൻ.വീണ്ടും താങ്കൾ " എന്ത് കരുതി താങ്കള്‍... താങ്കളുടെ പാര്‍ട്ടിയിലെ പാര്‍ടി മെമ്പര്‍മാര്‍ മാത്രം ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നോ? " ങേ, അങ്ങനെയല്ലേ, ക്മ്യൂണിസ്റ്റുപാർട്ടി എന്നാൽ വഴിയേ പോകുന്നവരാണോ, അല്ലല്ലോ? അതിനൊരു പക്ഷെ ജനപിന്തുണ ഇല്ലായിരിക്കാം ( മാധ്യമങ്ങളെയൊക്കെ നമുക്ക് വിടാം, ചൊറിച്ചിലല്ലേ!) ജനം എതിർക്കുന്നുണ്ടായിരിക്കാം. എങ്കിലും കമ്യൂണിസ്റ്റു പാർട്ടി എന്നു പറഞ്ഞാൽ അതിൽ വിശ്വസിക്കുന്നവരും അതിന്റ്എ തത്വസംഹിതയിൽ പാർട്ടി നിയമാവലി പ്രകാരം മെംബർഷിപ്പെടുത്ത് പ്രവർത്തിക്കുനവരും അല്ലെ . അല്ലാത്തവർ അനുഭാവികളും ഗുണകാംക്ഷികളുമല്ലെ? നാമൊരു കാര്യം പറയുമ്പോൾ അടിസ്ഥാനപരമായി, എവിടെയൊക്കെ ചൊറിഞ്ഞാലും , വീട്ടിലെ ചിരവ ഉപയോഗിക്കുക ചൊറിയാൻ,ഒരിക്കലും ബ്ലോഗ് ഉപയോഗിക്കാതിരിക്കുക.പിന്നെ എഴുതിയത് ഒന്നുകൂടി വായിച്ചിട്ട് പോസ്റ്റുക അല്ല ചൊറിയുക.

    മറുപടിഇല്ലാതാക്കൂ