2012, മാർച്ച് 17, ശനിയാഴ്‌ച

ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍റെ തേങ്ങല്‍

തൃശ്ശൂരിലെ സുഹൃത്ത്‌ അബ്സന്‍  ഡിസൈന്‍ചെയ്തത്
-------------------------------------------------------------------------------

നിങ്ങള്‍  വിഭാവന ചെയ്ത സമത്വ സുന്തരമായ ലോകം ഇനി വരുമോ എന്നെനിക്കറിയില്ല, പക്ഷെ നിങ്ങള്‍ നെഞ്ചിലേറ്റിയ പ്രസ്ഥാനം ഇന്ന് ഒരുപാട് വളര്‍ന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും നയങ്ങളും ഇപ്പൊ മാറ്റിയോ എന്നെനിക്കറിയില്ല പക്ഷെ പാര്‍ട്ടിയോട്‌ ഒരകല്ച്ച പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ഉണ്ടായിട്ടുണ്ടോ എന്ന ഒരു സംശയം എനിക്കുണ്ട്.ചിലപ്പോ അതെന്റെ തോന്നലാവാം, പക്ഷെ നമ്മുടെ പാര്‍ടി എന്ന് പറയുമ്പോള്‍ പണ്ട് നെഞ്ചിനുള്ളില്‍ നിന്ന് വന്നിരുന്ന ഒരാത്മ സന്തോഷം അതിപ്പോ ഇല്ല, എവിടെ നിന്നും ഞാന്‍ കമ്മ്യൂണിസ്റ്റ്‌ ആണ് സി പി എം ആണ് എന്ന് ഉറക്കെ പറയുമ്പോള്‍ കിട്ടിയിരുന്ന നിര്‍വൃതി അതിപ്പോള്‍ ഇല്ലാതായോ എന്നൊരു സംശയം, 

 "നാട് നിറയെ കള്ളന്മാരായ രാഷ്ട്രീയക്കാരാണ് എല്ലാറ്റിനും ബതലായി ഞങ്ങളുടെ പ്രസ്ഥാനം മാത്രം,  ഞങ്ങളുടെ പാര്‍ട്ടിയുടെ കെട്ടുറപ്പ് നോക്ക് ഞങ്ങളുടെ നേതാക്കളുടെ ആദര്‍ശശുദ്ധി കണ്ടു നിങ്ങള്‍ പഠിക്കണം,അഴിമതിയുടെ കറ പുരണ്ട ഒറ്റ നേതാവ് പോലും ഞങ്ങടെ പ്രസ്ഥാനത്തില്‍ ഇല്ല ,ജനകീയ ജനാതിപത്യ വിപ്ലവത്തിലൂടെ തൊഴിലാളി വര്‍ഗ സര്‍വാതിപത്യം ആണ് ഞങ്ങളുടെ ലക്‌ഷ്യം,വരൂ ഞങ്ങളോട് സംസാരിക്കു, ഞങ്ങളോട് തര്‍ക്കിക്കു, ഞങ്ങള്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാം "  എന്ന് ഞാനെല്ലാം പണ്ട് ഒരുപാട് പറഞ്ഞിട്ടുണ്ട് കവലകളിലും, ചായക്കടകളിലും, ഒരു പരിചയക്കാരന്‍ പോലുമില്ലാത്ത തീവണ്ടി മുറികളിലും, നാലാള് കൂടുന്ന എവിടെയും. 

അത്തരം ചോദ്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിന്‍ പുറത്തെ സഖാക്കള്‍ മറന്നതാണോ അതോ മനപൂര്‍വമാണോ എന്നറിയില്ല ( മൈക്ക്‌ കിട്ടിയാല്‍ ചോദിക്കുന്നുണ്ട് ) ചോതിക്കുന്നത് കാണാറില്ല. ചര്‍ച്ചകള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ മാത്രം ( ഉണ്ടോ? ) മതി എന്ന് തീരുമാനം ഉണ്ടോ എന്നറിയില്ല, 
 അതോ നമ്മുടെ സഖാക്കള്‍ ചര്‍ച്ചകളെ ഭയന്ന് തുടങ്ങിയോ !!......................  

വാലറ്റം: ഞാനിപ്പഴും കമ്മ്യൂണിസ്റ്റ്‌ തന്നെ കേട്ടാ ......ഇതിലും നല്ലതൊന്നും ഇറങ്ങീട്ടില്ല !!..........

6 അഭിപ്രായങ്ങൾ:

  1. :)

    താങ്കള്‍ കമ്മ്യൂണിസ്റ്റാണൊ..
    കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നൊരാള്‍,
    എന്നാല്‍ കയ്യിട്ട് വാരാന്‍ അവസരം കിട്ടിയാല്‍ അതിനു മടിക്കാത്ത പച്ച മനുഷ്യന്‍!

    ഇത് പച്ചമനുഷ്യരുടെ ലോകമാണ്..
    കമ്മ്യൂണിസം മാറേണ്ടത് ഈയൊരു നിലയിലേക്കാണെന്ന് തോന്നുന്നു. മുച്ചൂടും മുടിക്കുന്നതായിട്ട്!

    അത്തരത്തിലേക്കധപ്പതിക്കാതിരിക്കട്ടെ..
    പങ്കുവെച്ച ആശങ്കളും സംശയങ്ങളും അസ്ഥാനത്തല്ല, എന്നാലും കാലം മാറുമെന്ന് കരുതാം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അതാണോ സത്യം .കള്ളന്മാര്‍ രാഷ്ടീയത്തില്‍ വളര്‍ന്നു.അതില്‍
    പല കഥകളും പടര്‍ന്നു.പക്ഷെ മാര്‍ക്സിസം അത് ഇന്ന് ആവശ്യമാണ്.
    അതാണ് സി പി എം എന്നാ പ്രസ്ഥാനത്തിന്റെ പ്രസ

    മറുപടിഇല്ലാതാക്കൂ
  3. അതാണോ സത്യം .കള്ളന്മാര്‍ രാഷ്ടീയത്തില്‍ വളര്‍ന്നു.അതില്‍
    പല കഥകളും പടര്‍ന്നു.പക്ഷെ മാര്‍ക്സിസം അത് ഇന്ന് ആവശ്യമാണ്.
    അതാണ് സി പി എം എന്നാ പ്രസ്ഥാനത്തിന്റെ പ്രസക്തി.

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ ശ്രീരാജ്, വള്ളിക്കുന്നിന്റെ ബ്ലോഗ്‌ വഴി ആണ് താങ്കളുടെ ബ്ലോഗ്‌ കാണുന്നത്. വേണമെങ്ങില്‍ ഒരു ബ്ലോഗ്‌ വിമര്‍ശകന്‍ എന്ന് എന്നെ വിളിക്കാം ഹി ഹീ..

    താങ്കളുടെ 'വിലാപം' കൊള്ളാം... പക്ഷെ ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് ഇനിയും കുറെ സഞ്ചരിക്കണം. പറയുന്ന കാര്യം ശരി ആയിരിക്കാം പക്ഷെ എന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്ന് ആര്‍ക്കു മനസിലാവാന്‍? വായനക്കാര്‍ ഊഹിച്ചെടുക്കണോ? ബ്ലോഗ്‌ ഹിറ്റ്‌ ആക്കാന്‍ കുറെ ക്കൂടി ആഴത്തില്‍ ചിന്തിക്കേണ്ടി ഇരിക്കുന്നു.

    കമ്യുണിസ്റ്റ് പാര്‍ടി വളര്‍ന്നെന്നു പറഞ്ഞതിന് തൊട്ടു പുറകെ... പാവപ്പെട്ടവരില്‍ നിന്നും അകന്നു പോയെന്നും പറയുന്നു... പാവപ്പെട്ടവരില്‍ നിന്നും അകലുന്നതാണോ സുഹൃത്തേ വളര്‍ച്ച???

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ ശ്രീരാജ്‌ ബ്ലോഗ്‌ ഹിറ്റ്‌ആക്കണം എന്നത് എന്‍റെ ചിന്തയില്‍ ഇല്ലാത്ത കാര്യം ആണ്,എഴുതുന്നത്‌ ആരെങ്കിലും വായിക്കണം എന്ന ആഗ്രഹം ഉണ്ട് പക്ഷെ ഈ രോദനം എന്റെ ഹൃദയത്തില്‍ നിന്നുള്ളതാണ് ഇതിനു ഇത്ര വ്യക്തത പോരേ ..........

      ഇല്ലാതാക്കൂ