2015, ജൂൺ 29, തിങ്കളാഴ്‌ച

അരുവിക്കര നല്‍കുന്ന പാഠം ...............

                                                                    

അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരിക്കുന്നു, എന്റെ ജീവിതത്തില്‍ ഇടതു മുന്നണിയുടെ കണക്കു കൂട്ടലുകള്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ ഇത്രയ്ക്കു  മൃഗീയമായി  പരാജയപ്പെടുന്നത്  ഞാന്‍ ആധ്യമായിട്ടാണ് കാണുന്നത്.
ഭരണത്തിന് എതിരായിട്ടുണ്ടായ ഒരു വോട്ടുപോലും തങ്ങള്‍ക്കു അനുകൂലമായി മാറ്റാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല എന്ന കാര്യം സ്വയം വിമര്‍ശന പരമായി ഉള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ടു പോയില്ല എങ്കില്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പഴയകാല ശീലങ്ങള്‍ പ്രകാരം നിലവില്‍ വരും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇടതു പക്ഷ മന്ത്രി സഭ നിലവില്‍ വരുമോ എന്ന കാര്യം സംശയമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് അരുവിക്കരയില്‍ പോള്‍ ചെയ്ത 116086വോട്ടുകളെക്കാള്‍ കൂടുതലായി പോള്‍ ചെയ്ത മൊത്തം വോട്ടും തങ്ങളുടെതാക്കി മാറ്റാന്‍  ബി ജെ പി ക്ക് കഴിഞ്ഞു എന്നത് ഏറ്റവും ഗൌരവത്തോടെ കാണേണ്ടിവരും.
യു ഡി എഫ് അനുകൂല തരംഗം ആണ് എന്ന് പറയുന്നതു  തെറ്റാണ് വിരുദ്ധ തരംഘം ഉണ്ടായിട്ടും ഉണ്ട്, കാരണം ഒരു ലക്ഷത്തി നല്പതിനായിരത്തില്‍ അതികം വോട്ടു പോള്‍ ചെയ്തിട്ടും  (മുന്‍ തിരഞ്ഞെടുപ്പിനെക്കാള്‍ ഇരുപത്തി അയ്യായിരത്തില്‍ അധികം )  യു ഡി എഫ് നേടിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിനു നേടിയതിലും കുറവ് വോട്ടുകള്‍.
 യു ഡി എഫ് വിരുദ്ധ വോട്ടുകള്‍ സ്വാഭാവികമായും വന്നു ചേരേണ്ട ഇടതു മുന്നണിക്ക്‌ അതിനു അര്‍ഹത ഉണ്ടോ എന്നും ഇരു മുന്നണികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണോ എന്നും സാധാരണക്കാരന്‍ ആയ വോട്ടര്‍ ചിന്തിച്ചു പോയി എങ്കില്‍ അതങ്ങിനെ അല്ല എന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാനുള്ള ബാധ്യത ഇടതു മുന്നണിക്ക്‌ വിശിഷ്യാ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) നു ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു .
തങ്ങള്‍ പറയുന്ന എല്ലാം തൊണ്ട തൊടാതെ വിഴുങ്ങാനും ഉള്ളിലുള്ള ചോദ്യങ്ങള്‍ ഭയം കൊണ്ട് ചോദിക്കാതിരിക്കാനും വോട്ടര്‍മാര്‍ എല്ലാം  പാര്‍ട്ടി മെമ്പര്‍മാരോ അടിയാന്മാരോ അല്ല എന്ന് പാര്‍ട്ടി നേതൃത്വം ചിന്തിച്ചാല്‍ വരാന്‍ പോകുന്ന ഒരു മഹാ വിപത്തില്‍ നിന്നും കേരള ജനത   രക്ഷപ്പെടും

പൊങ്കാലക്കോ കോര്‍ട്ട് മാര്‍ഷലിനോ വെടിവേപ്പിനോ എന്തിനും തയ്യാര്‍ ..............

2015, ജനുവരി 23, വെള്ളിയാഴ്‌ച

ഈച്ച................

ബോണ്ടി മിട്ടായി, തുടു തുടുത്ത ഓറഞ്ച് ഇതെല്ലാം കാണിച്ചപ്പോള്‍ പതുക്കെ അവള്‍ അടുത്ത് വന്നു, അവള്‍ ഓറഞ്ചു കഴിക്കുന്നതിനിടയില്‍ രണ്ടു സെക്കന്റ്‌ കിട്ടി,ഞാന്‍ ആരാ മോന്‍ സംഗതി നടന്നു...............

2014, ഡിസംബർ 1, തിങ്കളാഴ്‌ച

ഒരു രാത്രി ചിത്രം


എങ്ങിനെ ഫോട്ടോ എടുക്കണം എന്ന് ബ്ലോഗിലൂടെ പഠിപ്പിച്ച, ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഇപ്പോള്‍ എവിടെ എന്ന് എനിക്കറിയാത്ത പ്രിയപ്പെട്ട അപ്പുമാഷിനു ഈ ശിഷ്യന്റെ ദക്ഷിണ ...............................

2014, ജനുവരി 3, വെള്ളിയാഴ്‌ച

ആം ആദ്മിയും കമ്മ്യൂണിസറ്റും പിന്നെ ഞാനും


പത്തു രൂപ ഓണ്‍ലൈന്‍ ബാങ്ക് വഴി നല്‍കി ഞാന്‍ ആം ആദ്മി പാര്‍ടിയില്‍ അംഗത്വംഎടുത്തു.എന്തിനുവേണ്ടി കമ്മ്യൂണിസ്റ്റുകാരനായ (അനുഭാവി)ഞാന്‍ ആം ആദ്മി പാര്‍ടി അംഗത്വം എടുത്തു എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം കമ്മ്യൂണിസ്റ്റ്‌ കാരനയത് കൊണ്ട് എന്നാണു. ആം ആദ്മി പാര്‍ടിയില്‍ അംഗത്വം എടുത്തു എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഇനിയുള്ള ജീവിതകാലം മുഴുവന്‍ ആം ആദ്മി പാര്ടിക്കാരനായി തുടരും എന്നാണോ, എന്നാരു ചോദിച്ചാലും മറുപടി ഇതാണ് , അത് പറയാന്‍ പറ്റില്ല ആം ആദ്മി പാര്‍ടിയുടെ കയ്യിലിരുപ്പു പോലിരിക്കും. എന്റെ ചിന്തകളും ആശയങ്ങളും നല്ലതെന്ന് തോന്നിപ്പിക്കുന്ന എന്തിനോടോപ്പവും ഞാനുണ്ടാവും അല്ലാതെ ഞാന്‍ ആര്‍ക്കും എന്റെ ജീവിതകാലം മുഴുവനും പ്രവര്‍ത്തിച്ചു കൊള്ളാം എന്ന് വാക്ക് കൊടുത്തിട്ടില്ല .
 മത വിശ്വാസി അല്ലാത്ത ഭൌധിക  വാദത്തില്‍ വിശ്വസിക്കുന്ന ഞാന്‍ കല്‍ക്കി എന്ന് പറയുന്ന അവതാരം ഇതാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. ഒരു വന്‍ പ്രളയത്തോടെ ഒരു വന്‍ കുലുക്കത്തോടെ ഒരു വന്‍ സ്പോടനത്തോടെ മഹാമേരുക്കളെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും നിറഞ്ഞു നിന്നിട്ടുള്ള അഴിമതിയെ യും അതികാര ദുര്‍ വിനിയോഗത്തെയും ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും തൂത്തെറിയാന്‍ ഉണ്ടായിട്ടുള്ള അവതാരം.

ഇന്ത്യ ആം ആദ്മിക്കും കേജ്രിവാളിനും പിറകെ പായുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി അല്ല, ജാതി മത സംഘടനകള്‍ വര്‍ഗീയത പറഞ്ഞു ആളെക്കൂട്ടുന്നതിലും വേഗത്തില്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക്‌ ജനങ്ങളുടെ ഒഴുക്കുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത കാര്യം ആണ്.

ഒരു ഭാഗത്ത് കേജ്രിവാളിനും ആം ആദ്മി പാര്‍ടിക്കും പിന്തുണ പ്രഖ്യാപിക്കാന്‍ ജനം തിരക്ക് കൂട്ടുമ്പോള്‍, മറു ഭാഗത്ത്‌ ഇത് എത്ര നാള്‍ എന്ന് അന്വീഷിച്ചു കൊണ്ട് എന്നാണു ഈ പാര്‍ടിയുടെ പതനം എന്ന് ചോദിച്ചു കൊണ്ട് ഒരു വലിയ വിഭാഗം പുറത്ത് നിന്ന് കൊണ്ട് ആം ആദ്മി പാര്‍ടിയെ നിരീക്ഷിക്കുന്നുണ്ട്, പ്രസക്തമായ ഒരു ചോദ്യം തന്നെ ആണ് ഇത് എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല .

അതിനു ഉത്തരം പറയാനായി പി എച് ഡി എടുക്കേണ്ട കാര്യമൊന്നും ഇല്ല, ഒറ്റ വാചകത്തില്‍ ഉത്തരം പറയാം, എത്രനാള്‍ ഈ പാര്‍ടി ഇപ്പോഴുയര്ത്തുന്ന മുദ്രവക്യത്തില്‍ ഇവര്‍ ഉറച്ചു നില്കുന്നുവോ അത്രയും നാള്‍ ഈ പാര്‍ടി നിലനില്‍ക്കും, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നടക്കുന്ന നാറിയ മനസ്സുള്ള ചെന്നായ്ക്കള്‍ ആട്ടിന്‍ തോലണിഞ്ഞു കൊണ്ട് ഈ പാര്‍ടിയില്‍ ചേരാന്‍ വരിനില്‍ക്കുമ്പോള്‍,നെല്ലും പതിരും തരം തിരിക്കും പോലെ തരം തിരിച്ച് പതിരിനെ പതിരിന്റെ സ്ഥാനത്തും നെല്ലിനെ നെല്ലിന്റെ സ്ഥാനത്തും വയ്ക്കാന്‍ പ്രാപ്തമായ ഒരു സംഘടനാ സംവിധാനം ഉണ്ടാക്കി എടുക്കാന്‍ ആം ആദ്മി പാര്‍ടിക്ക് കഴിഞ്ഞാല്‍, ഇന്ത്യാ മഹാരാജ്യം ഈ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു കയ്യും നീട്ടി ആം ആദ്മി പാര്‍ടിയെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അകത്തളങ്ങളിലേക്ക് ഒരു വന്‍ ശക്തി ആയി തന്നെ ആനയിക്കും എന്ന കാര്യം തര്‍ക്കമില്ലതതാണ്.

കാരണം അവരുയര്‍ത്തുന്ന മുദ്രവാക്യങ്ങള്‍ ഈ നാട്ടിലെ സാദാരണക്കാരന്റെ ഒരിക്കലും സഫലമാകില്ലെന്നു അവന്‍ തന്നെ കരുതുന്ന സ്വപ്‌നങ്ങള്‍ ആണ്. സ്വപ്‌നങ്ങള്‍ കാണാത്ത മനുഷ്യരില്ല കാണുന്ന സ്വപ്‌നങ്ങള്‍ ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും മനുഷ്യന്‍ കാണുന്നു, കാരണം അതവന്റെ ആശയാണ് ഉള്ളിന്റെ ഉള്ളില്‍ താലോലിച്ചു വളര്‍ത്തുന്ന അത്തരം സ്വപ്നങ്ങളില്‍ ഒന്നാണ് ആം ആദ്മി ഉയര്‍ത്തുന്ന ആത്യന്തിക ലക്‌ഷ്യം, അഴിമതി ഇല്ലാത്ത ഭാരതം,

കേരളത്തില്‍ നിലനില്‍ക്കുന്ന രണ്ടു മുന്നണികള്‍ക്കിടയിലേക്ക് ഒരു മൂന്നാം ശക്തി ആയി കടന്നു വരാന്‍ വര്‍ഷങ്ങളായി ശ്രമിച്ചു പരാജയപ്പെട്ടു നില്‍ക്കുന്ന ബി ജെ പി യെ തട്ടി മാറ്റി ശക്തമായ ത്രികോണ മത്സരം 20 ലോക സഭാ മണ്ഡലങ്ങളിലും നടത്താന്‍ ആം ആദ്മി പാര്‍ടിക്ക് കഴിയും എന്ന കാര്യത്തില്‍ എനിക്ക് സംശയം ഇല്ല 

ഇതിലും നല്ല മുദ്ര വാക്യങ്ങള്‍ പണ്ടും പലരും ഉയര്‍ത്തിയിട്ടുണ്ട്,പകലന്തിയോളം പണിയെടുത്തു വലഞ്ഞു സന്ധ്യക്ക്‌ തമ്പ്രാന്റെ വീടിന്റെ പിറകില്‍ കുത്തിയ കുഴിയില്‍ വിരിക്കുന്ന ഇലയില്‍ഇല്ലത്തെ വാല്യക്കാരി തീണ്ടാപ്പാടകലത്ത് നിന്ന് വീഴ്ത്തി തരുന്ന കഞ്ഞിയും കുടിച്ചു തമ്പ്രാന്റെ പറമ്പിന്റെ മൂലയ്ക്ക് നാല് മടലോല കുത്തി ഉണ്ടാക്കിയ കുടിലില്‍ അന്തി ഉറങ്ങിയിരുന്ന, തമ്പ്രാന്‍ തന്റെ ഉടമസ്ഥന്‍ ആണെന്നും   താന്‍ തമ്പ്രാന്റെ അടിമ ആണെന്നും സ്വയം വിശ്വസിച്ചിരുന്ന  അല്ലെങ്കില്‍ അങ്ങിനെ വിശ്വസിപ്പിച്ചു വച്ചിരുന്ന ഒരു സമൂഹത്തെ മനുഷ്യന്റെ അവകാശങ്ങളെ പറ്റിയും അധികാരങ്ങളെ പറ്റിയും പറഞ്ഞു മനസ്സിലാക്കി, ജോലിക്ക് കൂലി ചോദിച്ചു വാങ്ങാനും, തങ്ങള്‍ അടിമകള്‍ അല്ലെന്നു തിരിച്ചറിയാനും, തന്റെ ഭാര്യയുടെയും മകളുടെയും മുണ്ടിനു നേരെ നീളുന്ന തമ്പ്രാന്റെ കയ്കളെ വെട്ടിക്കളയുമെന്ന് നെഞ്ച് വിരിച്ചു നിന്ന് പറയാനും പ്രപ്തമാക്കിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം.

വയ്ക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിലൂടെ പട്ടിക്കും പൂച്ചക്കും നായര്‍ക്കും നമ്പൂതിരിക്കും വഴി നടക്കാം കീഴ് ജാതിക്കാരന് നടന്നു കൂടാ ...
അതിനെതിരെ സമരം നടത്തി വഴി നടക്കാനുള്ള അവകാശം നേടിയെടുത്ത, ,കൃഷി ഭൂമി കര്‍ഷകന് എന്ന് പറഞ്ഞ അത്  നടപ്പിലാക്കിയ,വിദ്യാഭ്യാസം സാര്‍വത്രികമാക്കിയ, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം. സര്‍ സിപിയുടെ കിരാത ഭരണത്തിനെതിരെ അലകിന്റെ അറ്റം ചെത്തി മിനുക്കി സായുധ സമരം നടത്തിയ പ്രസ്ഥാനം, അന്നത്തെ ജനത യുടെ വിദൂര സ്വപ്നങ്ങളെ സത്യമാക്കിയ പ്രസ്ഥാനം, ഇന്ന് പക്ഷെ ജനതയുടെ സ്വപ്നങ്ങളുടെ കൂടെ കമ്മുനിസ്റ്റ്‌ പ്രസ്ഥാനം ഉണ്ട് എന്ന് എനിക്ക് തീര്ച്ച ഇല്ല. അത് കൊണ്ട് പ്രതീക്ഷയുടെ ഒരു കയ്തിരി വെളിച്ചവുമായി ഇവിടെ ഇന്ന് നമുക്ക് മുന്‍പില്‍ നില്‍ക്കുന്ന ആം ആദ്മി യുമായി ഞാന്‍ സന്ധി ചെയ്യുന്നു അവരുടെ ഇന്നത്തെ മുദ്ര വാക്യങ്ങള്‍ നില നില്‍ക്കും വരെ ഞാന്‍ അവര്‍ക്ക് കൂടെ ഉണ്ടായിരിക്കും .

"ഞാൻ ഒരു മഴ തുള്ളി മാത്രം ..എന്ടെ പിന്നിൽ വരുന്ന കോടിക്കണക്കിനു തുള്ളികൾ മഴയായി രൂപം പ്രാപിക്കും ...ആ മഴയിൽ നിന്ന് പുഴ ജനിക്കും ..ഒരു പുഴ അനേകം പുഴകളാകും ...അത് പിന്നീട് സമുദ്രമായി മാറി തിരമാലകൾ സൃഷ്ട്ടിക്കും ...ആ തിരമാലയിൽ നിന്ന് ഉയരുന്ന സുനാമിയിൽ അധികാരകേന്ദ്രങ്ങൾ കുലുങ്ങും ..അഴിമതിയുടെ രാജാക്കന്മ്മാർ വിറക്കും ..പുതിയ ചരിത്രങ്ങൾ എഴുതപ്പെടും"ak,,,,,,,,,,,,,,

2012, ഓഗസ്റ്റ് 1, ബുധനാഴ്‌ച

ഇന്നത്തെ ഹര്‍ത്താലിന്റെ പ്രസക്തി........

ഇന്ന് കേരളം മുഴുവന്‍ സി പി ഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കാന്‍ പോകുന്ന വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു, ഒരു പോസ്റ്റ് ഇട്ടാലോ എന്ന് വേണമോ വേണ്ടയോ എന്ന് ഒരുപാട് തവണ ചിന്തിച്ചു, അവസാനം തീരുമാനിച്ചു ഇടാം എന്ന്.
പോസ്റ്റ്‌ വായിച്ച്‌ എന്നെ എഴുതിക്കൊല്ലാന്‍ വരുന്ന പാര്‍ട്ടി സഖാക്കളോട് ഒരു വാക്ക്, ഞാന്‍ ഒരു സി പി ഐ എം വിരുദ്ധന്‍ അല്ല, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒരുപാട് ജനങ്ങളുടെ മനസ്സില്‍ നിന്നും അകന്നു പോയതില്‍ ദുഖിക്കുന്ന ഒരു പഴയ പാര്‍ടി പ്രവര്‍ത്തകന്‍ മാത്രം. പാര്‍ടി മെമ്പര്‍ഷിപ്പ്‌ ഇല്ലെങ്കിലും ഇന്നും കമ്മ്യൂണിസ്റ്റ്‌ ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന സി പി എം നെ സ്നേഹിക്കുന്ന മനുഷ്യസ്നേഹിയായ ഒരു കമ്മ്യൂണിസ്റ്റ്‌.....
ഇന്നത്തെ ഹര്‍ത്താലിന്റെ കാര്യ കാരണത്തെ പറ്റി ചിന്തിക്കുമ്പോള്‍ പാര്‍ട്ടി അനുഭാവി ആയ എനിക്ക് പോലും അതിനു തക്കതായ ഒരു കാരണം കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എന്നതിനര്‍ത്ഥം പാര്‍ടി അംഗം അല്ലാത്ത അല്ലെങ്കില്‍ പാര്‍ടിയില്‍ നിന്നും ഒരാനുകൂല്യവും പറ്റാത്ത ഒരാള്‍ പോലും ഈ ഹര്‍ത്താലിനെ അനുകൂലിക്കില്ല എന്നതല്ലേ? ഒരു സംഘടിത പ്രസ്ഥാനത്തിന്റെ നേതാക്കളെ അറസ്റ്റ്‌ ചെയ്യുമ്പോള്‍ ജനം തെരുവില്‍ ഇറങ്ങിയ ചരിത്രം കേരളത്തിന് പുത്തരിയല്ല, മുത്തങ്ങയില് ആദിവാസികളെ വെടിവെച്ചുകൊന്നതിനെതിരെ സമരംചെയ്തപ്പോള് സഖാവ് ശിവദാസ മേനോനെ പോലീസ് തല്ലിച്ചതച്ച് തീവ്രപരിചരണ വിഭാഗത്തിലാകിയപ്പോള്‍ കേരളം ഇളകി മറിഞ്ഞു, ഹര്ത്തലുണ്ടായി  ജനം തെരുവിലിറങ്ങി ഒരുപാട് പേരെ പോലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. അന്ന് ഈയുള്ളവനും പതിനേഴ് ദിവസം ജയിലില്‍ കിടന്നതാണ്, പക്ഷെ അന്ന് കേരള ജനതയുടെ വലിയൊരു വിഭാഗത്തിന്റെ മനസ്സ് പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഭൂമിയില്ലാത്ത ആദിവാസി ഭൂമിക്കായി സമരം ചെയ്തപ്പോള്‍ അവനെ വെടിവെപ്പിച്ച സര്‍ക്കാരിനോട് ചോദിക്കാന്‍ ഉത്തരവാദിത്തം ഉള്ള പ്രതി പക്ഷത്തിന്റെ സ്വാപാവിക പ്രതികരണം അതിനു അര്‍ഹമായ ജനപിന്തുണയും കിട്ടി. ഇന്നത്തെ ഹര്‍ത്താലിന്റെ പ്രശ്നം സഖാവ് ജയരാജനെ അറസ്റ്റ് ചെയ്തു എന്നത് മാത്രം ആണ് എന്നതാണ് ഈ പോസ്റ്റ്‌ ഞാന്‍ എഴുതാന്‍ കാരണം.
ശുക്കൂര്‍ കൊലപാതകത്തില്‍ സഖാവ് ജയരാജന് പങ്കുണ്ടോ ഇല്ലയോ എന്നതല്ല നമ്മുടെ ഈ പോസ്റ്റിലെ പ്രശ്നം, സഖാവ് ജയരാജനെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിന് അധികാരം ഉണ്ടോ ഇല്ലയോ എന്നതാണ്?
കേരളത്തിലെ ആരെയും സംശയം തോന്നിയാല്‍ കസ്റഡിയില്‍ എടുക്കാനും ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താനും കോടതിയില്‍ ഹാജരാക്കാനും ഉള്ള അധികാരം കേരള പോലീസിന് ഇല്ലേ? ഉണ്ടല്ലോ ഇല്ലെന്നു നമുക്ക് പറയാന്‍ പറ്റുമോ പിന്നെ സഖാവ് ജയരജനെപ്പോലെ ഉന്നതസ്ഥാനീയരായ ആളുകളെ കസ്റഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട് അത് പോലീസ് പാലിച്ചിട്ടുണ്ട് എന്നാണു ഞാന്‍ കരുതുന്നത്.
എന്തിനാണ് സഖാക്കളെ ഇത്രയ്ക്കു വേവലാതി നമ്മുടെ കരങ്ങള്‍ ശുദ്ധമല്ലേ.. (അല്ലേ?...........) കരാഗ്രഹങ്ങള്‍ നമുക്ക് പുത്തിരിയാണോ?, ഒരു നൂറു സൂര്യ തേജസ്സോടുകൂടി അഗ്നിശുദ്ധി വരുത്തി സഖാവ് ജയരാജന്‍ തിരിച്ചു വരും കുറ്റം ചെയ്തിട്ടില്ല എങ്കില്‍. അതുറപ്പ് ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് ഭരണഘടനയില്‍ കുറിച്ച് വച്ചിട്ടുള്ള നാടാണ് നമ്മുടെ ഇവിടെ കുറ്റവാളികള്‍ രക്ഷപ്പെടുന്നതല്ലാതെ നിരപരാതി ശിക്ഷിക്കപ്പെടില്ല എന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം!.
ഇന്നത്തെ പാര്‍ടിയുടെ ഈ ഹര്‍ത്താല്‍ പാര്‍ട്ടിയുടെ ജനപിന്തുണയില്‍ ഗണ്യമായ കുറവ് വരുത്തും എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പാര്‍ടി നേതൃത്വത്തിനു ഇല്ലാതെ പോയോ? അതോ ജനങ്ങളെ ഒന്നും വേണ്ടേ? ഇന്ത്യ മൊത്തം എടുത്താലും അംഗങ്ങളുടെ എണ്ണം പതിനൊന്നു ലക്ഷം ആണ് എന്നത് മറക്കരുത്, ജനം ആണ് മഹാ ശക്തി എന്ന് നിങ്ങള്‍ക്കറിയാം പക്ഷെ അവര്‍ കഴുതകളാണ് എന്ന് നിങ്ങള്‍ കരുതുന്നു.
 നിയമം ഒന്നേ ഉള്ളു അത് എല്ലാവര്ക്കും ഒരുപോലെ, നിയമം അതിന്റെ വഴിക്ക് പോട്ടെ പാവം ബാലകൃഷണ പിള്ള അകത്തു കിടന്നില്ലേ ഒരക്ഷരം മിണ്ടിയോ ഭരണം മാറിയപ്പോള്‍ അവര് പുറത്ത് കൊണ്ടുവന്നു, നമ്മക്കും വരും ഒരു ടൈം........................

വാല്‍ക്കഷണം:- കാരണവന്മാര്‍ക്ക് അടുപ്പിലും തൂറാം എന്ന പഴം ചൊല്ല് മാറ്റണം എന്ന് പറഞ്ഞു ആരോ കേസിന് പോകാന്‍ പോകുന്നു എന്ന് കേട്ടു നേരാണോ ആവോ?...........




  • Nandan Sree  7 days ago

    ജനാധിപത്യമല്ലേ... ജനങള്‍ ജനങളാല്‍ ..ജനങളെത്തന്നെ ആധിപിടിപ്പിച്ചുകൊന്ടിരിക്കുന്നു..!!!!!!!


    • Avatar


      nisar  7 days ago

      കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ ഒരു അനുഭാവി തന്നെയാണ് ഞാനും.. പക്ഷെ ന്യായീകരിക്കാന്‍ വയ്യ ഈ ഹര്‍ത്താല്‍


      • Avatar


        vettathan  7 days ago

        ഒരാളെ കൊലപാതകക്കേസ്സില്‍ അറസ്റ്റ് ചെയ്താലും ഹര്‍ത്താല്‍.നിയമപരമായ നിലയില്‍ നേരിടാന്‍ എന്തിനാണ് പാര്‍ട്ടി മടിക്കുന്നത്?ഗുണ്ടായിസം കൊണ്ട് ജനപിന്തുണ നേടാമെന്ന് ആരാണ് ഇവര്‍ക്ക് പറഞ്ഞു കൊടുത്തത്?(ഞാനും ഒരു പഴയ അനുഭാവിയാണ്)


        • Avatar


          Sugesh Kolazhy  7 days ago  parent

          സത്യം സുഹൃത്തേ, ഇതൊരു താല്‍ക്കാലിക പ്രതിഭാസം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം ഈ തകര്‍ച്ചയില്‍ നിന്നും പാര്‍ട്ടി കര കയറും അതിനു കഴിവുള്ളവര്‍ ഇന്നും ഈ പാര്‍ട്ടിയില്‍ ഉണ്ട് എന്ന് കരുതുന്ന ആളാണ്‌ ഞാന്‍


        • Avatar


          Vineeth Nambiar  7 days ago

          ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളില്‍ നിന്നും രൂപീകൃതമായ ഒരു പ്രസ്ഥാനം ജനങ്ങള്‍ക്ക്‌ വേണ്ടി ധാരാളം സമരങ്ങള്‍ നടത്തിയിരുന്നു. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ മേലും കീഴും നോക്കിയിരുന്നില്ല. സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അനീതിക്കും എതിരെ പട പൊരുതുമ്പോള്‍ സ്വന്തം ജീവന്‍ പോലും മറന്നിരുന്നു. ജന്മിമാരുടെയും മാടമ്പിമാരുടെയും അക്രമത്തിനും, വെടിയുണ്ടക്കും മുന്നില്‍ നെഞ്ച് വിരിച്ചു നിന്നിരുന്നു സഖാക്കന്മാര്‍. ജയിലും തൂക്കു മരവും പുത്തരിയായിരുന്നില്ല ധീര സഖാക്കന്മാര്‍ക്ക്. നേതാക്കന്മാര്‍ പ്രത്യേകം പദവി ഉള്ളവരോ അടക്കി ഭരിക്കുന്നവരോ ആയിരുന്നില്ല, പകരം ജനങ്ങളെ മുന്നില്‍ നിന്നും നയിക്കുന്നവരായിരുന്നു. നേതാക്കന്മാരുടെ ദേഹത്ത് തൊടാതെ പുറകിലുള്ള അണികളുടെ ശരീരത്തില്‍ ഒരു തരി മണ്ണ് പോലും വീഴ്ത്താന്‍ കഴിയില്ലായിരുന്നു. ഇന്ന് സ്ഥിതി മാറി. പാര്‍ട്ടി ജനങ്ങളെക്കാള്‍ വലുതായി. നേതാക്കന്മാര്‍ പാര്‍ട്ടിയെക്കാളും. ജനങ്ങള്‍ക്ക്‌ വേണ്ടി തെരുവിലിറങ്ങിയിരുന്ന പാര്‍ട്ടി ഇപ്പോള്‍ നേതാക്കന്മാര്‍ക്ക് വേണ്ടി മാത്രം തെരുവിലിറങ്ങാന്‍ സമയം കണ്ടെത്തുന്നു. നേതാക്കന്മാരെ അറ്റസ്റ്റ് ചെയ്യുമ്പോള്‍ മാത്രം പ്രക്ഷോഭം സംഘടിപ്പിക്കുന്നു. അതായത് ചുരുക്കി പറഞ്ഞാല്‍ പാര്‍ട്ടി നേതാക്കന്മാര്‍ക്ക് വേണ്ടി മാത്രം ആയി ചുരുങ്ങി ഇരിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് എന്നും കമ്മ്യൂണിസ്റ്റ് തന്നെയായിരിക്കും പക്ഷെ പാര്‍ട്ടിക്കൊപ്പം നില്‍ക്കണം എന്നില്ല. അങ്ങിനെ നില്‍ക്കണം എങ്കില്‍ പാര്‍ട്ടി ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കണം. ഇന്ന് കാണുന്ന പല കടലാസ് സഖാക്കന്മാര്‍ക്കും ഞങ്ങള്‍ സഖാവാണ് എന്ന് പറഞ്ഞു നടക്കാന്‍ അവസരം ഉണ്ടാക്കാന്‍ ജീവന്‍ ബലി കുടുത്ത ഒരുപാടു ധീര രക്തസാക്ഷികള്‍ ഉണ്ട്. മൊബൈല്‍ ഫോണും, എ.സി മന്ദിരങ്ങളും, എസ്.യു.വി. കാറും ഒന്നും ഇല്ലാതെ സ്വന്തം സ്വപ്നങ്ങളും, കുടുംബവും എല്ലാം ഉപേക്ഷിച്ചു ജനങ്ങള്‍ക്കും പ്രസ്ഥാനത്തിനും വേണ്ടി രക്തസാക്ഷികള്‍ ആയവര്‍. അവരെ മറക്കരുത്. മണ്ണില്‍ നിന്ന് കൊണ്ട് പൊരുതുക. മണ്ണിനു വേണ്ടി പൊരുതുക. ലാല്‍ സലാം സഖാക്കളെ...


          • Avatar


            Sugesh Kolazhy  7 days ago  parent

            ഒരു കമ്മ്യൂണിസ്റ്റ് എന്നും കമ്മ്യൂണിസ്റ്റ് തന്നെയായിരിക്കും പക്ഷെ പാര്‍ട്ടിക്കൊപ്പം നില്‍ക്കണം എന്നില്ല. അങ്ങിനെ നില്‍ക്കണം എങ്കില്‍ പാര്‍ട്ടി ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കണം. കലക്കി സുഹൃത്തേ കലക്കി പോസ്ടിനെക്കാള്‍ നല്ല കമെന്റ്റ്‌ അഭിവാദ്യങ്ങള്‍.......................... 


          • Avatar


            rajeevaran  7 days ago

            ശെരി, ഈ ഹര്‍ത്താല്‍ കൊണ്ട്, പ്രധിഷേദം കൊണ്ട് ജനങ്ങളുടെ വെറുപ്പ്‌ ഏറ്റു വാങ്ങി ഇല്ലതാവനാണ് സി പി എം എന്നാ പാര്‍ടിയുടെ വിധിയെങ്കില്‍ അതുല്‍കൊള്ളാന്‍ ഞങ്ങള്‍ പ്രവര്‍ത്തകര്‍ ഒരുക്കമാണ്. ഹാവാല പണം കൊണ്ട് പുളയ്ക്കുന്ന ഭീകര വാദികളുടേയും കഴുത്തറപ്പന്‍ ആശുപത്രി വിദ്യാഭ്യാസ ബിസ്സിനെസ്സ് നടത്തുന്ന വര്‍ഗീയ വാധികളുടെയും അവര്‍ നടത്തുന്ന മാധ്യമങ്ങളുടെയും മുന്നില്‍ മുട്ട് മട്ക്കുന്നതിലും നല്ലത് അതാണ്‌... .സി പി എം ഇല്ലാത്ത കേരളം മതി എങ്കില്‍ അങ്ങനെ ആകട്ടെ. പിന്നെ കമ്മ്യൂണിസം അത് ഇതെഴുത്യ വ്യക്തികളെ പോലുല്ലവരിളുടെ നില നില്‍ക്കുമായിരിക്കും


            • Avatar


              Vineeth Nambiar  6 days ago  parent

              പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. പക്ഷെ നിര്‍ബന്ധിച്ച് പ്രധിഷേധിപ്പിക്കാനുള്ള അവകാശം ആര്‍ക്കും ഇല്ല എന്നോര്‍ക്കുക. ഹര്‍ത്താല്‍, അത് കാലഹരണപ്പെട്ട ഒരു സമരമുറയാണ്. എന്നും പുരോഗമന ആശയങ്ങളുടെ കൂടെ നിന്നിട്ടുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ എങ്കിലും അതില്‍ നിന്നും പിന്തിരിയണം. സി.പി.ഐ.എം പറയുന്നു അറ്റസ്റ്റ് രാഷ്ട്രീയ ഗൂടാലോചന ആണെന്ന്, ഗൂടാലോചന നടത്തിയത് സാധാരണക്കാരായ ജനങ്ങള്‍ അല്ലല്ലോ?, അറ്റസ്റ്റ് ചെയ്തത് സാധാരണക്കാരായ ജനങ്ങള്‍ അല്ലല്ലോ? ഗൂടലോചന നടത്തിയവരെയും, അറ്റസ്റ്റ് ചെയ്തവരെയും വഴിയില്‍ തടയുകയോ, പ്രധിഷേധിക്കുകയോ ചെയ്യുന്നതിന് പകരം ഹര്‍ത്താല്‍ എന്ന പ്രാകൃത സമരമുറ ജനങ്ങള്‍ക്ക്‌ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നത് കാടത്തം ആണ്. പണ്ടും കമ്മ്യൂണിസ്റ്റ്കാര്‍ പ്രധിഷേധിച്ചിട്ടുണ്ട്. ജന്മിത്വത്തിനെതിരെ ജന്മിക്കെതിരെ ആയുധം എടുത്തിട്ടുണ്ട്, അല്ലാതെ ജനങ്ങള്‍ക്ക്‌ നേരെ അല്ല. പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളെ വിമര്‍ശിക്കുന്നവരെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വരണം എന്ന് ആഗ്രഹിക്കുന്നവരാണ് എന്ന് വിചാരിക്കരുത്. ഒരുപാടു സ്നേഹിക്കുന്ന പ്രസ്ഥാനം ജനങ്ങളില്‍ നിന്നും അകലുന്നത് വേദനയോടെ നോക്കി നില്‍ക്കുന്നവരും ആക്കൂട്ടത്തില്‍ പെടും.


            • Avatar


              Sugesh Kolazhy  7 days ago

              ശുക്കൂര്‍ കൊലപാതകത്തില്‍ സഖാവ് ജയരാജന് പങ്കുണ്ടോ ഇല്ലയോ എന്നതല്ല നമ്മുടെ ഈ പോസ്റ്റിലെ പ്രശ്‌നം, സഖാവ് ജയരാജനെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിന് അധികാരം ഉണ്ടോ ഇല്ലയോ എന്നതാണ്
              ?


              • Avatar


                Shanof Moidutty  7 days ago

                തളിപ്പറമ്പ്
                അരിയില്‍ മേഖലയില്‍ എന്താണ് സംഭവിച്ചത്? മുമ്പ് ഉണ്ടായിരുന്ന സംഘര്‍ഷം
                ഒക്കെ മാറി സമാധാനമായി പോകുന്നതിനിടെ ഒരു ദിവസം പൊടുന്നനെ ലീഗ് അക്രമികള്‍
                ആക്രമണം അഴിച്ചു വിട്ടു. സി പി എം ബ്രാഞ്ച് സെക്രട്ടറി സ; മോഹനനെ മാരകമായി
                വെട്ടിപരിക്കേല്‍പ്പിച്ചു. തലച്ചോറ് പുറത്തായി മരണത്തോട് മല്ലടിച്ച മോഹനന്‍
                ഇന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. സി പി എം പ്രവര്‍ത്തകരുടെ
                നിരവധി വീടുകള്‍ തകര്‍ത്ത്. എന്നിട്ടും ഒരു തിരിച്ചടി പോലും സി പി
                എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പിറ്റേ ദിവസം സി പി എം കണ്ണൂര്‍
                ജില്ലാ സെക്രട്ടറി സ; പി ജയരാജന്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിടന്റ്റ്
                അബ്ദുല്‍ഖാദര്‍ മൌലവിയെ ഫോണില്‍ വിളിച്ച സംസാരിക്കുന്നു. ''നമുക്ക്
                അരിയില്‍ ഭാഗത്തുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കണം. അതിനു വേണ്ട നിങ്ങള്‍
                ഇടപെടലുകള്‍ നടത്തണം. കൂടാതെ ഇന്ന് ഞാന്‍ അവിടം സന്ദര്‍ശിക്കുന്നുണ്ട്.
                പ്രശ്നങ്ങള്‍ ഇല്ലാതെ പോകാനുള്ള സാഹചര്യം ഉണ്ടാകാന്‍ നിങ്ങള്‍ കൂടി
                സഹകരിക്കണം " എന്ന് പറഞ്ഞു.. ലീഗ് അണികള്‍ ഏതു സമയവും ആക്രമണം നടത്താന്‍
                കോപ്പുകൂട്ടി നില്‍ക്കുന്ന സാഹചര്യം ആയിട്ട് പോലും അദ്ദേഹമോ മാറ്റ് ലീഗ്
                നേതാക്കളോ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയില്ല. അതുകൊണ്ട് തന്നെ
                അരിയില്‍ ഭാഗത്ത് വെച്ചു സി പി എമ്മിന്റെ ജില്ലാ സെക്രട്ടറി സ; ജയരാജന്‍
                ആക്രമിക്കപ്പെട്ടു. ഒരിക്കല്‍ RSS ക്രിമിനലുകളുടെ വെട്ടേറ്റ് അറ്റ് പോയ കൈ
                തുന്നിച്ചേര്‍ത്ത ആള്‍ ആണ് ജയരാജന്‍. കൂടെയുണ്ടായിരുന്നവര്‍ക്ക് കല്ലേറില്‍
                ഗുരുതരമായി പരിക്കേറ്റു. ഒരു ദിവസം മുഴുവന്‍ ഒരു പ്രദേശത്ത് ഭീകരമായി
                ആക്രമണങ്ങള്‍ അഴിച്ചു വിട്ടിട്ടും, ഒരു തരത്തിലുള്ള പ്രകോപനവും സി പി എം
                നടത്താതിരുന്നിട്ടും പിറ്റേ ദിവസം സി പി എമ്മിന്റെ ജില്ലാ സെക്രട്ടറിയെ
                കല്ലെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത വന്നതോടെ ജനങ്ങളുടെ
                നിയന്ത്രണം തെറ്റിയപ്പോഴാണ്‌ അവിടെ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്‍
                വധിക്കപ്പെടുന്ന ദാരുണ സംഭവം ഉണ്ടാകുന്നത്. ആ സംഭവത്തിന്റെ പൂര്‍ണ്ണ
                ഉത്തരവാദിത്തം മുസ്ലീം ലീഗിന് തന്നെയാണ്. വേണ്ട സമയത്ത് ലീഗ് നേതാക്കള്‍
                ഇടപെട്ടിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാകില്ലായിരുന്നു. ശുക്കൂരിനെ കൊല്ലാന്‍
                പറയുന്നത് കേട്ടു എന്നും പറഞ്ഞാണ് ഇപ്പോള്‍ ജയരാജനെതിരെ ദുര്‍ബലമായ
                വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. സി പി എമ്മിനെ
                തകര്‍ക്കാന്‍ മുസ്ലീംലീഗും കൊണ്ഗ്രസ്സും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന
                ഗൂടാലോചനയുടെ ഭാഗമാണ് ഇത്തരം പദ്ധതികള്‍ ഉണ്ടാകുന്നത്.
                തളിപ്പറമ്പ്
                മേഖലയില്‍ തീവ്രവാദം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി ചില
                സംഘടനകള്‍ പ്രവര്‍ത്തനം നടത്തി തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങള്‍ ആയി.
                ഇത്തരം തീവ്രവാദ ചിന്തകളെ പ്രതിരോധിക്കാന്‍ സി പി എമ്മും പ്രവര്‍ത്തനം
                നടത്തിക്കൊണ്ടിരിക്കുയാണ്. എന്നാല്‍ തങ്ങള്‍ക്ക് ശക്തിയുള്ളിടങ്ങളില്‍
                മറ്റൊരു സംഘടനയെയും വാഴാന്‍ തങ്ങള്‍ അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ട്
                എതിരാളികളെ ആയുധവുമായി നേരിടാന്‍ ആക്രമണം തുടങ്ങിയപ്പോഴാണ് തളിപ്പറമ്പ്
                സംഘര്‍ഷ മേഖലയാകുന്നത്.
                വര്‍ഗ്ഗീയ, തീവ്രവാദ നിലപാടുകള്‍ക്കെതിരെ
                ശക്തമായി പോരാടുന്ന കേരളത്തിലെ ഒരേയൊരു പാര്‍ടി സി പി എം ആണ്. കൊണ്ഗ്രസ്സും
                RSS ഉം എല്ലാം ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന
                നിലപാടാണ് എന്നും സ്വീകരിച്ചു പോന്നിട്ടുള്ളത്. ഉമ്മന്‍ചാണ്ടി
                അധികാരത്തില്‍ കയറി ആദ്യം ചെയ്ത ഒരു പ്രവര്‍ത്തനം കാസര്‍ഗോട്കലാപ
                അന്വേഷണകമ്മീഷന്‍ പിരിച്ചുവിട്ടു എന്നുള്ളതാണ്. കാസര്‍ഗോട് മേഖലയില്‍
                ആസൂത്രിതമായി വര്‍ഗ്ഗീയലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെതിരെ ജുദീഷ്യല്‍
                അന്വേഷണം പ്രഖ്യാപിച്ചത് എല്‍ ഡി സര്‍ക്കാര്‍ ആണ്. മുസ്ലീംലീഗിന്റെ
                സമുന്നതരായ നേതാക്കള്‍ക്ക് ആ വര്‍ഗ്ഗീയലഹളയില്‍ പങ്കുണ്ടെന്ന തരത്തിലുള്ള
                സൂചനകള്‍ ആ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് അധികാരമേറ്റയുടന്‍ ആ
                കമ്മീഷനെ തന്നെ പിരിച്ചു വിട്ടുകൊണ്ടുള്ള ഓര്‍ഡര്‍ ഉമ്മന്‍ചാണ്ടി
                നല്‍കിയത്. മാറാട് കൂട്ടക്കൊലയില്‍ മുസ്ലീം ലീഗിന്റെ ജനറല്‍ സെക്രട്ടറി
                മായിന്‍ഹാജിക്ക് പങ്കുണ്ടെന്നുള്ള ആരോപണവും ഇതിനു മുന്പ് വന്നിരുന്നല്ലോ.
                അതിനെതിരെ ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല. അതില്‍ എല്‍ ഡി എഫ്
                സര്‍ക്കാരിന്റെ ഭാഗത്തും വീഴ്ച ഉണ്ടായിട്ടുണ്ട്. ഏറനാട് മുസ്ലീം ലീഗ് എം
                എല്‍ എ PK ബഷീര്‍ കൊലവിളി പ്രസംഗം നടത്തിയത് യൂട്യൂബിലൂടെ നമ്മളെല്ലാം
                കണ്ടതാണ്. http://www.youtube.com/watch?v...
                എന്നാല്‍ ആ പ്രസങ്ങത്തിനെതിരെ എടുത്ത കേസും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍
                പിന്‍വലിച്ചു!!!. മുസ്ലീംലീഗ് നടത്തുന്ന എല്ലാ കൊള്ളരുതായ്മകളേയും
                പിന്തുണക്കുകയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ
                പോരാടുന്ന സി പി എമ്മിനെ തകര്‍ക്കാനും ആണ് യു ഡി എഫ് സര്‍ക്കാര്‍
                ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലീഗ് നടത്തിയ സര്‍വ്വകലാശാല
                ഭൂമികയ്യെട്ടത്തിനും അതുപോലുള്ള എന്ത് കൊള്ളരുതായ്മകള്‍ക്കും കോണ്ഗ്രസ്
                പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ബി ജെ പി
                യാകട്ടെ ഇത്തരം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയെ ഉള്ളൂ.. കാരണം
                ജനമനസുകളില്‍ വര്‍ഗ്ഗീയത വളരുമ്പോഴാണ് RSS പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ക്ക്
                വളരാന്‍ കഴിയുക എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.


                • Avatar


                  Sugesh Kolazhy  7 days ago  parent

                  ടി പി വധം അന്വേഷണത്തില്‍ ഒരു പാട് സഖാക്കളെ പോലീസ് കസ്റഡിയില്‍ എടുത്തില്ലേ, ഇവിടെ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ടും പലരെയും അറസ്റ്റ് ചെയ്തു അപ്പോലോന്നും ഇല്ലാത്ത ഈ ഹര്‍ത്താല്‍ ഇപ്പോള്‍ വന്നതിന്റെ കാരണം അണികളെ തൊടുന്ന പോലെ അല്ല ഞങ്ങടെ നേതാക്കളെ ത്ട്ടാല്‍ വിവരം അറിയും എന്നാ ധാര്‍ഷ്ട്യം ആണ് .. അണികള്‍ എന്തേ മനുഷ്യര്‍ അല്ലേ .....


                • Avatar


                  Shanof Moidutty  7 days ago

                  തെളിവ് ചോദിച്ച് ജയരാജന്‍; തലകുനിച്ച് പൊലീസ് മേധാവി സ്വന്തം ലേഖകന്‍
                  കണ്ണൂര്‍:
                  അറസ്റ്റിന് തെളിവ് ചോദിച്ച പി ജയരാജനു മുന്നില്‍ മറുപടിയില്ലാതെ
                  തലകുനിച്ച് ജില്ലാ പൊലീസ് മേധാവി. മൊഴിയെടുക്കാനെന്ന പേരില്‍ ജയരാജനെ
                  വിളിച്ചുവരുത്തി അറസ്റ്റ്ചെയ്യാനൊരുങ്ങിയപ്പോഴാണ് ജില്ലാ പൊലീസ് മേധാവി
                  രാഹുല്‍ ആര്‍ നായരോട് ജയരാജന്‍ താന്‍ ചെയ്തെന്ന് പറയുന്ന കുറ്റത്തിന്
                  തെളിവെന്തെന്ന് ചോദിച്ചത്. കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും തടയാന്‍
                  ശ്രമിച്ചില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ്
                  ചെയ്യുകയാണെന്നും പൊലീസ് മേധാവി പറഞ്ഞപ്പോഴായിരുന്നു ചോദ്യം. ജയരാജന്‍
                  ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് അറസ്റ്റ്ചെയ്യാന്‍
                  തീരുമാനിച്ചത് ഞാനല്ല എന്നായി എസ്പി. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി പി
                  സുകുമാരനും വളപട്ടണം സിഐ പ്രേമനും എസ്പിയുടെ മറുപടി കേട്ട് അന്തംവിട്ടു.
                  രണ്ടുതവണ മൊഴിയെടുക്കലിന് വിളിച്ചുവരുത്തിയപ്പോള്‍ പൊലീസാണ് ചോദ്യങ്ങള്‍
                  ഉന്നയിച്ചതെങ്കില്‍ ബുധനാഴ്ച പൊലീസിനോട് ജയരാജനാണ് ചോദ്യം ചോദിച്ചത്.
                  അതിനൊന്നും മറുപടി പറയാനാവാതെ ജില്ലാ പൊലീസ് മേധാവി പരുങ്ങി.
                  "അറസ്റ്റ്ചെയ്യാന്
                  ‍ തീരുമാനിച്ചത് ആരാണെന്ന് അറിയാം. താങ്കള്‍ ഐപിഎസ്
                  ഉദ്യോഗസ്ഥനല്ലേ. യജമാനന്മാര്‍ പറയുന്നതിനുസരിച്ച് തുള്ളുന്നത് ശരിയാണോ.
                  നട്ടെല്ലുള്ളവരാരും അത് ചെയ്യില്ല. പ്രമോഷന് വേണ്ടിയാണ് താങ്കള്‍
                  നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല".
                  ഇതൊക്കെ കേട്ട് എസ്പി ഒരക്ഷരം ഉരിയാടാതെ നിന്നു. താങ്കള്‍ നിയമമാണ്
                  നടപ്പാക്കുന്നതെങ്കില്‍ പള്ളികളില്‍നിന്ന് ലീഗ് തീവ്രവാദികള്‍ ഫണ്ട്
                  പിരിക്കുന്നത് സംബന്ധിച്ച് ഞാന്‍ പരാതി നല്‍കിയിരുന്നു. അതിന് എന്തു
                  നടപടിയാണ് സ്വീകരിച്ചത്-ജയരാജന്‍ ചോദിച്ചു. ഈ ചോദ്യത്തിനുമുന്നിലും
                  പരുങ്ങിയ എസ്പി ഇതുസംബന്ധിച്ച് യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന്
                  പറഞ്ഞ് ഒഴിഞ്ഞുമാറി. എന്നാല്‍, ആ യോഗം നടന്നിട്ടില്ലെന്ന കാര്യം
                  താങ്കള്‍ക്കറിയുമോ എന്നായി ജയരാജന്‍. അതിന് എസ്പിക്ക് മറുപടിയുണ്ടായില്ല.
                  ജയരാജന്റെ കൂടുതല്‍ ചോദ്യങ്ങളെ നേരിടാനാകാതെ ജില്ലാ പൊലീസ് മേധാവി ഉടന്‍
                  അറസ്റ്റ് നടപടിയിലേക്ക് തിരിഞ്ഞു.


                  • Avatar


                    rajeev  7 days ago

                    ഏതു പാര്‍ട്ടി അനുഭാവി ... പാര്‍ട്ടി അനുബവിയയിരുന്നീല്‍ ഇങനെ പരയില്ലാലോ
                    ...... ആറാം പ്രതി നിയമസഭയില്‍ ഇരിക്കുബോള്‍ ആം പ്രതി ജെയിലില്‍ ...പരസ്യമായി ജെട്ജി മാര്‍ കൈക്കൂളികരെന്നു പറഞ്ഞ സുധാകരന്‍ പുറത്തു. കോടതി വിധി തെട്ടെന്നൂ പറഞ്ഞ ജെയരജനെ അകത്താക്കി . ഇതൊന്നൂ ഇ പാര്‍ട്ടി അനുഭാവി അറിഞ്ഞില്ലാ.....??
                    ചുമ്മാ വള വള ന്നൂ പറഞ്ഞു പര്ട്ടികരനാണ് , പാര്‍ട്ടി അനുഭാവിയാണ് .. കോപ്പാണ് മറ്റെതാണ് എന്നൂ പരന്ജൂ കുറെ എണ്ണം ഇരഗിയിട്ടൂന്ദു ......


                    • Avatar


                      Sugesh Kolazhy  7 days ago  parent

                      രാജിവ് പാര്‍ട്ടി അനുഭാവി ഇങ്ങനെ പറയില്ല എന്ന് രാജിവിനു എങ്ങിനെ മനസ്സിലായി. സത്യം എവിടെയും തുറന്നു പറയുന്നവനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌.. പിന്നെ ഞാന്‍ പാര്‍ട്ടി അനുഭാവി ആണ് പാര്‍ട്ടിക്കാരുടെ അല്ല.................


                      • Avatar


                        Vineeth Nambiar  7 days ago  parent

                        സ്വന്തം അഭിപ്രായം എവിടെയും തുറന്നു പറയാനുള്ള ചങ്കൂറ്റം ആണ് ആദ്യം ഒരു കമ്മ്യൂണിസ്റ്റ് കാരന് വേണ്ടത്. അത് തെറ്റോ ശരിയോ ആയിക്കോട്ടെ. തെറ്റാണെന്ന് പിന്നീട് മനസ്സിലായാല്‍ തിരുത്താനുള്ള ആര്‍ജവവും കാണിക്കണം. അല്ലാതെ ലോകത്ത് എന്ത് സംഭവിച്ചാലും നേതാക്കന്മാരുടെ പ്രതികരണം കഴിഞ്ഞിട്ട് അതിന്‍റെ പാത പിന്തുടര്‍ന്നു പ്രതികരിക്കാം എന്ന് വിചാരിക്കുന്നവരെ കമ്മ്യൂണിസ്റ്റ് എന്നല്ല വേറെ പേരിലാണ് വിളിക്കേണ്ടത്... "ലോകത്തെവിടെയെങ്കിലും അനീതി നടക്കുന്നു എന്നറിഞ്ഞാല്‍ നിങ്ങളുടെ രക്തം തിളക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ സഖാവാണ്" എന്നാണ് മഹാനായ ചെ ഗുവേര പറഞ്ഞത്. അല്ലാതെ നേതാക്കന്മാര്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്നവന്‍ ആണ് സഖാവ് എന്നല്ല. ഒരു വ്യക്തിക്ക് പ്രസ്ഥാനത്തെയും പ്രത്യയ ശാസ്ത്രത്തെയും സ്നേഹിക്കാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റോ മെമ്പര്‍ഷിപ്പോ ആവശ്യമില്ല...


                        • Avatar


                          Sugesh Kolazhy  7 days ago  parent

                          Vineeth Nambiar @ നന്ദി സുഹൃത്തേ എന്നെ പോലെ ചിന്തിക്കുന്ന ഒരു പാട് പേര്‍ ബൂലോകത്തുണ്ട് എന്നറിയുന്നത് വളരെ സന്തോഷം നല്‍കുന്നു. ഈ പോസ്ടിടുമ്പോള്‍ ഞാന്‍ കരുതിയത്‌ പാര്‍ട്ടിക്കാര്‍ എല്ലാവരും കൂടി എന്നെ കടിച്ചു കീറാന്‍ വരും എന്നാണു. ആ ഭാഗത്ത്‌ നിന്ന് പ്രതികരണം ഇല്ല എന്നത് സൂചിപ്പിക്കുന്നത് ഈ വാചകങ്ങളിലെ സത്യത്തെ അവരും തിരിച്ചറിയുന്നു എന്നല്ലേ..........


                          • Avatar


                            Vineeth Nambiar  7 days ago  parent

                            തീര്‍ച്ചയായും. കാര്യങ്ങള്‍ മനസ്സിലാകാതിരിക്കാന്‍ നമ്മള്‍ മലയാളികള്‍ പൊട്ടന്‍മാര്‍ ഒന്നും അല്ലല്ലോ? പലരും സത്യം കണ്ടില്ല എന്ന് നടിക്കുകയാണ്. സംഘടന ചട്ടക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പലര്‍ക്കും അതെ സാധിക്കു. സംഘടന ചട്ടക്കൂടുകള്‍ക്കു വെളിയില്‍ ഉള്ള എന്നെയും താങ്കളെയും പോലുള്ളവര്‍ പറയുന്നത് പോലെ എല്ലാവര്‍ക്കും സാധിക്കില്ലല്ലോ? അഥവാ വല്ലതും പറഞ്ഞാല്‍ അതിനുള്ള പണി പാലും വെള്ളത്തില്‍ കിട്ടുകയും ചെയ്യും. അവരെ കുറ്റപ്പെടുത്തുകയല്ല പകരം സഹതാപം ആണ് ഉള്ളത്, കൈരളിയിലും ദേശാഭിമാനിയിലും പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരോടുള്‍പ്പെടെ. തിരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടിയാലും 'അടിത്തറ ഭദ്രം' എന്ന വാര്‍ത്ത കൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍. മാറേണ്ടിയിരിക്കുന്നു പ്രവര്‍ത്തകര്‍., മനസ്സിലാക്കേണ്ടിയിരിക്കുന്നു ഒരുപാടു പേര്‍ ജീവന്‍ ബലികൊടുത്തു പടുത്തുയര്‍ത്ത പ്രസ്ഥാനത്തെ ഉള്ളില്‍ നിന്ന് കൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്ഷുദ്ര ശക്തികളെ. പുറത്തെ ശത്രുവിനെക്കാള്‍ അപകടകാരികള്‍ ആണ് അവര്‍. പ്രസ്ഥാനത്തെ ബാധിച്ചിരിക്കുന്ന കാന്‍സര്‍ എത്രയും പെട്ടെന്ന് മാറ്റേണ്ടിയിരിക്കുന്നു. ജനങ്ങള്‍ ഒരുപാടു പ്രതീക്ഷയര്‍പ്പിക്കുന്ന പ്രസ്ഥാനത്തെ ജനങ്ങളില്‍ നിന്നും അകലാന്‍ അനുവദിക്കരുത്. ലാല്‍ സലാം സഖാക്കളെ.