2012, മാർച്ച് 16, വെള്ളിയാഴ്‌ച

സച്ചിന്‍ ഇനി താങ്കള്‍ക്ക് തീരുമാനിക്കാം

ആ മാന്ത്രികസംഖ്യയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മറികടന്നു. അന്താരാഷ്ട്രക്രിക്കറ്റില്‍ നൂറാം സെഞ്ച്വറിയും സച്ചിന്‍ തികച്ചിരിക്കുന്നു. ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറിയെടുത്താണ് സച്ചിന്‍ ക്രിക്കറ്റില്‍ പൂര്‍ണതയുടെ അവതാരമായത്.

ഇനിയാണ് സച്ചിന്റെ പ്രഖ്യാപനത്തിനായി സച്ചിന്റെ വിമര്‍ശകര്‍ കൂടുതല്‍ കാതോര്‍ക്കുക, ബാറ്റില്‍ നിന്നുന്ന റണ്‍ മഴ തീരും വരെ ക്രീസില്‍ തുടരാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തീരുമാനിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. ഫോം നഷ്ടപ്പെടാത്ത കളിക്കാരന്‍ വിരമിക്കണം എന്ന് പറയുന്നത് സരിയായ നടപടിയും അല്ല, പക്ഷേ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നത്‌  താങ്കളെ സ്നേഹിക്കുന്ന എല്ലാവരും സ്വപ്നം കാണുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ് .
തീരുമാനം അങ്ങയുടെ മാത്രമാണ് .............................

വാല്‍കഷണം :സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തിയ എത്ര പേരുണ്ട്‌ നാട്ടില്‍ ........................... 

3 അഭിപ്രായങ്ങൾ:

  1. കൊന്നാലും പോവൂല കേട്ടാ....സച്ചിനാരാ മോന്‍.

    മറുപടിഇല്ലാതാക്കൂ
  2. ആ ബാറ്റില്‍ നിന്ന് രണ്‍സ് ഒഴുകുന്നത്‌ നിലക്കുന്നതിനു മുന്‍പ്‌ അദ്ദേഹം വിരമിക്കട്ടെ നന്ദി ഫിയോനിക്ക്സ്

    മറുപടിഇല്ലാതാക്കൂ
  3. ലവന്‍ നൂരടിക്കുന്നത് വരെ കളി കണ്ട ഒരാളാണ് ഞാന്‍. ബംഗ്ലാദേശിനെ അശ്രദ്ധമായ ഫീല്‍ഡിംഗ് ശ്രദ്ധിച്ചോ? സച്ചിനെ നൂറിനു കോഴ വാങ്ങി സഹായം അവര്‍ ചെയ്തു എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല. തന്നെയുമല്ല സച്ചിന്‍ സെഞ്ച്വറി അടിച്ചു ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇന്നലെ നടന്നിട്ടുള്ള വാതുവെപ്പുകള്‍ ഏതൊക്കെ തരത്തിലുള്ളതായിരിക്കും എന്ന് വെറുതെ ഒരു രസത്തിനു വേണ്ടി ചിന്തിച്ചു നോക്കുക. (ഓന്‍ നൂരടിച്ച കഴിഞ്ഞ മൂന്നു കളികള്‍ പരിഗണിക്കുമ...ഇംഗ്ലണ്ടിനെതിരെ സമനില..ആഫ്രിക്കക്കും ബന്ഗാളികല്‍ക്കുമെതിരെ തോല്‍വി.)

    മറുപടിഇല്ലാതാക്കൂ