2012, മാർച്ച് 14, ബുധനാഴ്‌ച

വള്ളിക്കുന്നും അഭിസാരികയും വി എസും

അഭിസാരികയില്‍ നിന്ന് കറിവേപ്പിലയിലേക്കുള്ള ദൂരം എന്ന വള്ളിക്കുന്ന് രാജാവിന്റെ പോസ്റ്റ്‌ ആണ് ഈ സാഹസത്തിനു പാവമായ ഞാന്‍ മുതിരാനുള്ള കാരണം.  പ്രസ്തുത പോസ്റ്റില്‍ ഈ പാവം പോയി ഈ പോസ്റ്റില്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം ഒരു കമന്റ് ആയിട്ട് ഇട്ടു. മഹാന്‍ വള്ളിക്കുന്ന് ആ കമന്റ്‌ എടുത്തു കാട്ടില്‍ കളഞ്ഞു. അണ്ണാന്‍ കുഞ്ഞും തന്നാലായത് ഇരിക്കട്ടെ തനിക്കൊരു കത്ത്.....
മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ സ്വയം കുറച്ചു കേള്‍ക്കാനുള്ള ക്ഷമ വേണ്ടേ വിശ്വസാഹിത്യകാരാ,  നിങ്ങള്ക്ക് ഇത് എന്തിന്റെ സൂക്കേട് ആണ് മഹാനായ വി എസ്‌ അച്ചുതനന്തനെ കരിവാരി തേക്കുക എന്നതാണോ താങ്കളുടെ ജീവിത ലക്‌ഷ്യം.പണ്ട് ഒരാടിനെ വില്‍ക്കാന്‍ പോയ വൃദ്ധനോട് വഴിയുടെ പല ഭാഗത്ത് നിന്ന് കൊണ്ട് ഈ പട്ടിയെ എവിടെ കൊണ്ട് പോകുന്നു എന്ന് ചോദിച്ച് ആടിനെ പട്ടി ആക്കിയ കഥ കേട്ടിട്ടുണ്ട്, താങ്കള്‍ ആ വിഭാഗത്തില്‍ പെട്ട ആളാണോ, താങ്കളുടെ പല നല്ല ബ്ലോഗുകളില്‍ നിന്നും താങ്കള്‍ മലയാള ഭാഷ അത്യാവശ്യം വശമുള്ള കൂട്ടത്തിലാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, "ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന അഭിസരികയെ പോലെ' എന്ന പ്രയോഗത്തിന്റെ അര്‍ഥം അറിയാത്ത കഴുതയാണ് താങ്കള്‍ എന്ന് ഞാന്‍ കരുതുന്നില്ല, അത് സത്യമാണ് എന്ന് ബ്ലോഗിലെ വായനക്കാര്‍ക്കും അറിയാം.
അപ്പോള്‍ പിന്നെ താങ്കള്‍ ഈ പണി കരുതി കൂട്ടി ചെയ്യുന്നതാണ് എന്ന് മനസ്സിലാകുന്നു, അങ്ങിനെ ആകുമ്പോള്‍ എന്തിനു എന്ന ഒരു ചോദ്യം ഉയരുന്നുണ്ട് .എനിക്ക് തോന്നുന്ന ചില സാധ്യതകളും അതിനു ഞാന്‍ തന്നെ കണ്ടെത്തിയ ചില ഉത്തരങ്ങളുമാണ് ഈ കുറിപ്പിന്‍റെ ഉള്ളടക്കം
സാധ്യത ഒന്ന് :
താങ്കള്‍ക്ക് ആരെങ്കിലും നല്‍കുന്ന സാമ്പത്തിക സഹായം മൂലമാണോ താങ്കള്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പഴയ തലമുറയിലെ അവസാന നേതാവിനെ ഈ രീതിയില്‍ തരാം താഴ്ത്തി കാണിക്കാന്‍ ഇത്രക്കാവേശം കാണിക്കുന്നത്?
ഉത്തരം
അതിന് ഒരിക്കലും സാധ്യത ഇല്ല കാരണം മനോരമ പോലുള്ള കുത്തക പത്രങ്ങള്‍ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം നടപ്പിലാക്കാന്‍ ഇരുനൂറോ മുന്നൂറോ വായനക്കാര്‍ മാത്രമുള്ള ഒരു വള്ളിക്കുന്ന് വിചാരിച്ചാല്‍ കഴിയില്ലെന്ന് കാശ് മുടക്കുന്നവനറിയാം.
സാധ്യത രണ്ട് :
പരസ്യമായി അദ്ധേഹത്തെ തന്തക്ക് വിളിക്കാന്‍ പോലും മടികാണിക്കാത്ത ഈ വള്ളിക്കുന്നിന് വ്യക്തി പരമായി  സഖാവ് വി എസിനോട് എന്തെങ്കിലും വിരോധം ഉണ്ടാവുമോ?
ഉത്തരം
സാധ്യത കുറവാണ് ജനകോടികളുടെ പിന്തുണയുള്ള മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ ആശയും ആവേശവുമായ സഖാവ് വി എസും ഈ മുറിമൂക്കന്‍ വള്ളിക്കുന്നും തമ്മില്‍ വ്യക്തി വൈരാഗ്യം ഉണ്ടാവാന്‍ ഇടയില്ല (ഞാന്‍ പുതിയ ആളാണേ എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നെ ഒന്ന് അറിയിക്കണം)
സാധ്യത മൂന്ന്‍:
സഖാവ് വി എസിന്റെ ജനപിന്തുണയും വ്യക്തിത്വവും കണ്ടു കണ്ണ് മഞ്ഞളിച്ചതില്‍ നിന്നുണ്ടായ അസൂയ ആണോ ഇത്തരം ജല്പനങ്ങള്‍ക്ക് പിറകില്‍ ?
ഉത്തരം
അസൂയ കാണും പക്ഷെ അതിന് ഇങ്ങിനെ ഒരു ചികില്‍സ പ്രത്യേകിച്ചു ഗുണം ഒന്നും ചെയ്യില്ല എന്ന് മഹാനായ വള്ളിക്കുന്നിന് അറിയാതിരിക്കാന്‍ വഴി ഇല്ല. റോഡിലൂടെ ആന പോകുമ്പോള്‍ അടുത്ത തൊടിയില്‍ നിന്ന് പട്ടി കുരയ്ക്കും പോലെ ചുമ്മാ കുരയ്ക്കാം എന്ന് മാത്രം ( പട്ടി എന്ന് വിളിച്ചില്ല ) ശരി അല്ലേ മിസ്റ്റര്‍ വള്ളിക്കുന്ന് !!
സാധ്യത നാല്:
ബ്ലോഗ്‌ ലോകത്തെ പ്രധാന ബ്ലോഗറായി നില നില്‍ക്കണം എങ്കില്‍ ജനം ചര്‍ച്ച ചെയ്യുന്ന, ജനത്തെ ഇളക്കാനും, ഇക്കിളിപ്പെടുതാനും, പ്രകോപിപ്പിക്കാനും കഴിയുന്ന രചനകള്‍ കൂടിയേ തീരൂ എന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന (കൂട്ടത്തില്‍ തന്റെ മനസ്സിനുള്ളിലെ പുറത്തു കാണിക്കാത്ത സ്വന്തം രാഷ്ട്രീയവും) കൊപ്രായങ്ങള്‍ ആണോ ഇത് ?
ഉത്തരം  
എന്റെ കൊച്ചു മനസ്സിനിഷ്ടം ഇത് വിശ്വസിക്കാനാണ് ആരെ പറ്റി എന്ത് അസംബന്ധം പറഞ്ഞിട്ടായാലും തന്ടെ ബ്ലോഗ്‌ വായിക്കാനും കമെന്റിടാനും കുറച്ചതികം ആളെ കൂട്ടുക എന്നതില്‍ കവിഞ്ഞ് താങ്കള്‍ക്ക് ഇതില്‍ പ്രത്യേക താല്പര്യം ഒന്നും ഇല്ല എന്ന് ഈയുള്ളവന്‍ ക്ലരുതുന്നു. പക്ഷേ തന്ടെ സ്വാര്‍ത്ഥത പൂര്‍ത്തീകരിക്കാന്‍ ഒരു ജനതയുടെ ആശയും ആവേശവുമായ മഹാ നേതാവിനെ മുഖത്ത് കരി വാരി പുരട്ടുമ്പോള്‍ ഓര്‍ക്കുക വള്ളിക്കുന്നെ...... "നീ ചെയ്യുന്നതെന്തെന്ന് നീ അറിയുന്നില്ല"  .

വാലറ്റം ____ ഇതൊന്നും എന്റെ കണ്ടുപിടുത്തം അല്ല കേട്ടോ

11 അഭിപ്രായങ്ങൾ:

  1. വി.എസ്സ്. പണ്ട് ഒരു സത്യം വിളിച്ച് പറഞ്ഞിരുന്നു... അത് തന്റെ റാങ്കിനെ കളിയാക്കിയതല്ലേ എന്നൊരു വർണ്ണത്തിൽ ആശങ്ക ജനിച്ചതിന്റെ അനന്തരഫലം താനല്ലയോ ലിതൊക്കെ എന്നതല്ലയോ ;)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനോജേ വന്നതിനും വായിച്ചതിനും പ്രതികരിച്ചതിനും നന്ദി

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, മാർച്ച് 14 11:24 PM

    well said ! Avante "Valli " Parikkanda kaalam kazhinju . Kunjappayude valatti .Kunjappayum PC Mamayum(Its high time to change his name) okkyanu avante aadarsha purushanmar.

    മറുപടിഇല്ലാതാക്കൂ
  3. കിട്ടുന്നിടത്തുന്നൊക്കെ ഐസ്കീം നക്കി, പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലായ ഞമ്മടെ നേതാവിന്റെ പോട്ടം പൂജാമുറിയില്‍ വെച്ചു പൂവിട്ട് പൂജിക്കുന്ന വള്ളി അത്തരം പുഴുക്കുത്തുകള്‍ക്കെതിരേ സന്ധിയില്ലാ സമരം നടത്തുന്ന സമാരാധ്യനായ സ: വീയെസിനെതിരേ വിഷം പുരട്ടിയ ഒളിയമ്പുകള്‍ വാരി വിതറുന്നതില്‍ അല്‍ഭുതം ഒന്നും ഇല്ല.

    ഒതള മരത്തില്‍ നിന്നും ഓറഞ്ച് പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ???

    മറുപടിഇല്ലാതാക്കൂ
  4. ഒതള മരത്തില്‍ നിന്നും ഓറഞ്ച് പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ???

    കലക്കി....................

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2012, മാർച്ച് 17 12:07 AM

    അങ്ങേരു മറ്റേ പാര്‍ടിയാ... പെണ്‍ വാണിഭക്കാരുടെ... പാര്‍ടി... പച്ച ഐസ് ക്രീം... അവര്‍ വീ എസ്സിനെ കരി തേക്കാന്‍ കിട്ടുന്ന അവസരം വിടുമോ?

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2012, മാർച്ച് 17 12:10 AM

    ആ ഒരു പോസ്റ്റ്‌ കൊണ്ട് അങ്ങേരു അന്തസ്സുള്ള കുടുംബത്തില്‍ നല്ല തന്തക്കും തള്ളക്കും അല്ല പിറന്നത്‌ എന്ന് മനസിലായില്ലേ?

    മറുപടിഇല്ലാതാക്കൂ
  7. ഹ്ഹ്ഹ്ഹ്..
    കത്രിക വെക്കേണ്ടുന്ന ചില പദങ്ങള്‍ ഒഴിവാക്കിയാല്‍ എഴുത്ത് കൊള്ളേണ്ടിടത്ത് കൊള്ളേണ്ട പോലെ കൊള്ളുന്നതാണ്!

    കോപ്പിയടി,
    അഭിസാരിക...
    പാര്‍ട്ടി തോറ്റപ്പോള്‍ ചിരിച്ചത്..

    എല്ലാം എനിക്ക് തോന്നുന്നത്, ചില ബ്ലോഗേര്‍സും വി എസും തമ്മില്‍ എന്തോ ---ശുദ്ധ കൂട്ട് കെട്ടുണ്ടെന്നാ, ബ്ലോഗെഴുതാന്‍ വേണ്ടീട്ട് ----- കൊട്ത്ത് വി എസ് അങ്ങനെ പറയുന്നതല്ലേ?

    മറുപടിഇല്ലാതാക്കൂ
  8. നിശാസുരഭി താങ്കളുടെ അഭിപ്രായം എനിക്ക് മരുഭൂമിയിലെ കുളിര്‍മഴ പോലെ തോന്നി,വന്നതിനും നിര്‍ദേശങ്ങള്‍ക്കും നന്ദി ..

    അജ്ഞാതന്‍ താങ്കള്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  9. സീ. പീ. ഐക്കും വള്ളിക്കുന്നായിരിക്കും പണം കൊടുക്കുന്നത്. അവരും ഉറഞ്ഞു തുള്ളിയല്ലോ കറിവേപ്പിലക്കെതിരേ!

    മറുപടിഇല്ലാതാക്കൂ