2012, മാർച്ച് 13, ചൊവ്വാഴ്ച

തീറ്റ വാര്‍ത്ത‍

കുരുവില്ലാത്ത തണ്ണിമത്തന്‍ വികസിപ്പിച്ചിരിക്കുന്നു കേരള കാര്‍ഷിക സര്‍വകലാശാല.കാമ്പിന്റെ നിറം ചുവപ്പിന് പകരം മഞ്ഞ ആണത്രേ.എന്തായാലും ഭക്ഷണ പ്രിയര്‍ക്കു സന്തോഷം തരുന്ന ഒരു കാര്യം തന്നെ .പണ്ടേ എനിക്കുള്ള ഒരു ആഗ്രഹം ആണ് ഒരു തണ്ണിമത്തന്‍ മുഴുവനും ഒറ്റയ്ക്ക് തിന്നണമെന്ന്. ഇനി അത് നടക്കും സര്‍വകലാശാലക്ക് നന്ദി...........

5 അഭിപ്രായങ്ങൾ:

  1. അഭിപ്രായം ചോദിച്ച്‌ വാങ്ങാനും പറ്റും ,ആരേലും അഭിപ്രായം പറയണേ.....................

    മറുപടിഇല്ലാതാക്കൂ
  2. എനിക്കും ആ മോഹമുണ്ട്. അത് എവിടെ കിട്ടും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിപണിയില്‍ ഇറങ്ങിയിട്ടില്ല മണ്ണുത്തിയില്‍ ആണ് സര്‍വകലാശാല ഞാന്‍ വെള്ളിയാഴ്ച നാട്ടില്‍ പോകുന്നു ,അന്വേഷിച്ചതിനു ശേഷം ബാക്കി പോസ്റ്റ്‌ ചെയ്യാം

      ഇല്ലാതാക്കൂ
  3. എണ്‍പതുകളുടെ അവസാനത്തോടെ നമ്മുടെ ഭക്ഷണ ക്രമത്തിലേക്ക് കടന്നുവന്നതും രണ്ടായിരങ്ങളില്‍ നമ്മുടെ തീന്‍‌മേശകളിലെ അവിഭാജ്യ ഘടകമായി മാറിയതുമായ ഒരു വിഭവമാണ് ഇറച്ചികോഴികള്‍, ഉത്പാദനത്തിലെ അനായസതയും, വ്യാപകമായ ലഭ്യതയും, പാചകം ചെയ്യാനുള്ള സൗകര്യവും കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ ഹോര്‍മോണ്‍ പ്രയോഗവും മറ്റും നടത്തി വിളവു വര്‍ദ്ധിപ്പിച്ച് വിലക്കുറവില്‍ വിപണിയിലെത്തിയ പുതിയ കോഴി ഇറച്ചിക്ക് താരതമ്യേന മാംസം കുറവുള്ള നമ്മുടെ നാടന്‍ കോഴികളെ അപേക്ഷിച്ച് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയുമുണ്ടായി.

    എന്നാല്‍ തൂക്കം കൂടുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമായി കോഴികള്‍ക്കു നല്‍കിയ ഹോര്‍മോണുകള്‍ അവയുടെ മാംസം പാകംചെയ്ത് ഭക്ഷിച്ച മനുഷ്യരിലെത്തുകയും തല്‍ഫലമായി പൊണ്ണത്തടി, കുട്ടികള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍ പുറപ്പെടുവിക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങല്‍ വ്യാപകമായി. ഇക്കാര്യങ്ങള്‍ ലോക വ്യാപകമായി വിശദമായ പഠനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്.

    ഇതേ സാഹചര്യങ്ങള്‍ അന്തക വിത്തുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വിളകള്‍ക്കും ബാധകമാവില്ല എന്നു കരുതാനാകുമോ? അങ്ങനെ ബീടീ വിളകളുടെ അന്തക ജനിതക ഗുണങ്ങള്‍ അതു ഭക്ഷിക്കുന്ന മനുഷ്യരിലേക്കും മറ്റു ജീവജാലകങ്ങളിലേക്കും സംക്രമിച്ചാല്‍ ഭൂമിയിലെ മനുഷ്യന്റേയും മറ്റനേകം ജീവജാലങ്ങളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയായി ജനിതക മാറ്റം വരുത്തുന്ന അന്തക വിത്തുകള്‍ മാറിയേക്കാം.

    അങ്ങനെ അഴിമതിപ്പണത്തിന്റെ കിലുക്കത്തില്‍ മയങ്ങി സ്വന്തം ജനതയെ വന്ധ്യംകരണത്തിനു വിട്ടുകൊടുക്കാന്‍ ഭരണകൂടം തന്നെ വ്യഗ്രത കാട്ടുമ്പോള്‍ അതിനെതിരായ ബോധവല്‍ക്കരണത്തിനും ചെറുത്തു നില്‍പ്പിനും നാം പിന്തുണ നല്‍കുക തന്നെ വേണം

    മറുപടിഇല്ലാതാക്കൂ
  4. പോസ്റ്റിനേക്കാള്‍ നല്ല കമന്റ്, ഇത്തരം കമെന്റുകള്‍ ആണ് ബ്ലോഗിനെയും നൂലമാലയെയും മുന്നോട്ടു നടത്തേണ്ടത്.
    തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു നന്ദി തോമാച്ചാ നന്ദി........

    മറുപടിഇല്ലാതാക്കൂ