2014, ജനുവരി 3, വെള്ളിയാഴ്‌ച

ആം ആദ്മിയും കമ്മ്യൂണിസറ്റും പിന്നെ ഞാനും


പത്തു രൂപ ഓണ്‍ലൈന്‍ ബാങ്ക് വഴി നല്‍കി ഞാന്‍ ആം ആദ്മി പാര്‍ടിയില്‍ അംഗത്വംഎടുത്തു.എന്തിനുവേണ്ടി കമ്മ്യൂണിസ്റ്റുകാരനായ (അനുഭാവി)ഞാന്‍ ആം ആദ്മി പാര്‍ടി അംഗത്വം എടുത്തു എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം കമ്മ്യൂണിസ്റ്റ്‌ കാരനയത് കൊണ്ട് എന്നാണു. ആം ആദ്മി പാര്‍ടിയില്‍ അംഗത്വം എടുത്തു എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഇനിയുള്ള ജീവിതകാലം മുഴുവന്‍ ആം ആദ്മി പാര്ടിക്കാരനായി തുടരും എന്നാണോ, എന്നാരു ചോദിച്ചാലും മറുപടി ഇതാണ് , അത് പറയാന്‍ പറ്റില്ല ആം ആദ്മി പാര്‍ടിയുടെ കയ്യിലിരുപ്പു പോലിരിക്കും. എന്റെ ചിന്തകളും ആശയങ്ങളും നല്ലതെന്ന് തോന്നിപ്പിക്കുന്ന എന്തിനോടോപ്പവും ഞാനുണ്ടാവും അല്ലാതെ ഞാന്‍ ആര്‍ക്കും എന്റെ ജീവിതകാലം മുഴുവനും പ്രവര്‍ത്തിച്ചു കൊള്ളാം എന്ന് വാക്ക് കൊടുത്തിട്ടില്ല .
 മത വിശ്വാസി അല്ലാത്ത ഭൌധിക  വാദത്തില്‍ വിശ്വസിക്കുന്ന ഞാന്‍ കല്‍ക്കി എന്ന് പറയുന്ന അവതാരം ഇതാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. ഒരു വന്‍ പ്രളയത്തോടെ ഒരു വന്‍ കുലുക്കത്തോടെ ഒരു വന്‍ സ്പോടനത്തോടെ മഹാമേരുക്കളെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും നിറഞ്ഞു നിന്നിട്ടുള്ള അഴിമതിയെ യും അതികാര ദുര്‍ വിനിയോഗത്തെയും ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും തൂത്തെറിയാന്‍ ഉണ്ടായിട്ടുള്ള അവതാരം.

ഇന്ത്യ ആം ആദ്മിക്കും കേജ്രിവാളിനും പിറകെ പായുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി അല്ല, ജാതി മത സംഘടനകള്‍ വര്‍ഗീയത പറഞ്ഞു ആളെക്കൂട്ടുന്നതിലും വേഗത്തില്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക്‌ ജനങ്ങളുടെ ഒഴുക്കുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത കാര്യം ആണ്.

ഒരു ഭാഗത്ത് കേജ്രിവാളിനും ആം ആദ്മി പാര്‍ടിക്കും പിന്തുണ പ്രഖ്യാപിക്കാന്‍ ജനം തിരക്ക് കൂട്ടുമ്പോള്‍, മറു ഭാഗത്ത്‌ ഇത് എത്ര നാള്‍ എന്ന് അന്വീഷിച്ചു കൊണ്ട് എന്നാണു ഈ പാര്‍ടിയുടെ പതനം എന്ന് ചോദിച്ചു കൊണ്ട് ഒരു വലിയ വിഭാഗം പുറത്ത് നിന്ന് കൊണ്ട് ആം ആദ്മി പാര്‍ടിയെ നിരീക്ഷിക്കുന്നുണ്ട്, പ്രസക്തമായ ഒരു ചോദ്യം തന്നെ ആണ് ഇത് എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല .

അതിനു ഉത്തരം പറയാനായി പി എച് ഡി എടുക്കേണ്ട കാര്യമൊന്നും ഇല്ല, ഒറ്റ വാചകത്തില്‍ ഉത്തരം പറയാം, എത്രനാള്‍ ഈ പാര്‍ടി ഇപ്പോഴുയര്ത്തുന്ന മുദ്രവക്യത്തില്‍ ഇവര്‍ ഉറച്ചു നില്കുന്നുവോ അത്രയും നാള്‍ ഈ പാര്‍ടി നിലനില്‍ക്കും, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നടക്കുന്ന നാറിയ മനസ്സുള്ള ചെന്നായ്ക്കള്‍ ആട്ടിന്‍ തോലണിഞ്ഞു കൊണ്ട് ഈ പാര്‍ടിയില്‍ ചേരാന്‍ വരിനില്‍ക്കുമ്പോള്‍,നെല്ലും പതിരും തരം തിരിക്കും പോലെ തരം തിരിച്ച് പതിരിനെ പതിരിന്റെ സ്ഥാനത്തും നെല്ലിനെ നെല്ലിന്റെ സ്ഥാനത്തും വയ്ക്കാന്‍ പ്രാപ്തമായ ഒരു സംഘടനാ സംവിധാനം ഉണ്ടാക്കി എടുക്കാന്‍ ആം ആദ്മി പാര്‍ടിക്ക് കഴിഞ്ഞാല്‍, ഇന്ത്യാ മഹാരാജ്യം ഈ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു കയ്യും നീട്ടി ആം ആദ്മി പാര്‍ടിയെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അകത്തളങ്ങളിലേക്ക് ഒരു വന്‍ ശക്തി ആയി തന്നെ ആനയിക്കും എന്ന കാര്യം തര്‍ക്കമില്ലതതാണ്.

കാരണം അവരുയര്‍ത്തുന്ന മുദ്രവാക്യങ്ങള്‍ ഈ നാട്ടിലെ സാദാരണക്കാരന്റെ ഒരിക്കലും സഫലമാകില്ലെന്നു അവന്‍ തന്നെ കരുതുന്ന സ്വപ്‌നങ്ങള്‍ ആണ്. സ്വപ്‌നങ്ങള്‍ കാണാത്ത മനുഷ്യരില്ല കാണുന്ന സ്വപ്‌നങ്ങള്‍ ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും മനുഷ്യന്‍ കാണുന്നു, കാരണം അതവന്റെ ആശയാണ് ഉള്ളിന്റെ ഉള്ളില്‍ താലോലിച്ചു വളര്‍ത്തുന്ന അത്തരം സ്വപ്നങ്ങളില്‍ ഒന്നാണ് ആം ആദ്മി ഉയര്‍ത്തുന്ന ആത്യന്തിക ലക്‌ഷ്യം, അഴിമതി ഇല്ലാത്ത ഭാരതം,

കേരളത്തില്‍ നിലനില്‍ക്കുന്ന രണ്ടു മുന്നണികള്‍ക്കിടയിലേക്ക് ഒരു മൂന്നാം ശക്തി ആയി കടന്നു വരാന്‍ വര്‍ഷങ്ങളായി ശ്രമിച്ചു പരാജയപ്പെട്ടു നില്‍ക്കുന്ന ബി ജെ പി യെ തട്ടി മാറ്റി ശക്തമായ ത്രികോണ മത്സരം 20 ലോക സഭാ മണ്ഡലങ്ങളിലും നടത്താന്‍ ആം ആദ്മി പാര്‍ടിക്ക് കഴിയും എന്ന കാര്യത്തില്‍ എനിക്ക് സംശയം ഇല്ല 

ഇതിലും നല്ല മുദ്ര വാക്യങ്ങള്‍ പണ്ടും പലരും ഉയര്‍ത്തിയിട്ടുണ്ട്,പകലന്തിയോളം പണിയെടുത്തു വലഞ്ഞു സന്ധ്യക്ക്‌ തമ്പ്രാന്റെ വീടിന്റെ പിറകില്‍ കുത്തിയ കുഴിയില്‍ വിരിക്കുന്ന ഇലയില്‍ഇല്ലത്തെ വാല്യക്കാരി തീണ്ടാപ്പാടകലത്ത് നിന്ന് വീഴ്ത്തി തരുന്ന കഞ്ഞിയും കുടിച്ചു തമ്പ്രാന്റെ പറമ്പിന്റെ മൂലയ്ക്ക് നാല് മടലോല കുത്തി ഉണ്ടാക്കിയ കുടിലില്‍ അന്തി ഉറങ്ങിയിരുന്ന, തമ്പ്രാന്‍ തന്റെ ഉടമസ്ഥന്‍ ആണെന്നും   താന്‍ തമ്പ്രാന്റെ അടിമ ആണെന്നും സ്വയം വിശ്വസിച്ചിരുന്ന  അല്ലെങ്കില്‍ അങ്ങിനെ വിശ്വസിപ്പിച്ചു വച്ചിരുന്ന ഒരു സമൂഹത്തെ മനുഷ്യന്റെ അവകാശങ്ങളെ പറ്റിയും അധികാരങ്ങളെ പറ്റിയും പറഞ്ഞു മനസ്സിലാക്കി, ജോലിക്ക് കൂലി ചോദിച്ചു വാങ്ങാനും, തങ്ങള്‍ അടിമകള്‍ അല്ലെന്നു തിരിച്ചറിയാനും, തന്റെ ഭാര്യയുടെയും മകളുടെയും മുണ്ടിനു നേരെ നീളുന്ന തമ്പ്രാന്റെ കയ്കളെ വെട്ടിക്കളയുമെന്ന് നെഞ്ച് വിരിച്ചു നിന്ന് പറയാനും പ്രപ്തമാക്കിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം.

വയ്ക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിലൂടെ പട്ടിക്കും പൂച്ചക്കും നായര്‍ക്കും നമ്പൂതിരിക്കും വഴി നടക്കാം കീഴ് ജാതിക്കാരന് നടന്നു കൂടാ ...
അതിനെതിരെ സമരം നടത്തി വഴി നടക്കാനുള്ള അവകാശം നേടിയെടുത്ത, ,കൃഷി ഭൂമി കര്‍ഷകന് എന്ന് പറഞ്ഞ അത്  നടപ്പിലാക്കിയ,വിദ്യാഭ്യാസം സാര്‍വത്രികമാക്കിയ, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം. സര്‍ സിപിയുടെ കിരാത ഭരണത്തിനെതിരെ അലകിന്റെ അറ്റം ചെത്തി മിനുക്കി സായുധ സമരം നടത്തിയ പ്രസ്ഥാനം, അന്നത്തെ ജനത യുടെ വിദൂര സ്വപ്നങ്ങളെ സത്യമാക്കിയ പ്രസ്ഥാനം, ഇന്ന് പക്ഷെ ജനതയുടെ സ്വപ്നങ്ങളുടെ കൂടെ കമ്മുനിസ്റ്റ്‌ പ്രസ്ഥാനം ഉണ്ട് എന്ന് എനിക്ക് തീര്ച്ച ഇല്ല. അത് കൊണ്ട് പ്രതീക്ഷയുടെ ഒരു കയ്തിരി വെളിച്ചവുമായി ഇവിടെ ഇന്ന് നമുക്ക് മുന്‍പില്‍ നില്‍ക്കുന്ന ആം ആദ്മി യുമായി ഞാന്‍ സന്ധി ചെയ്യുന്നു അവരുടെ ഇന്നത്തെ മുദ്ര വാക്യങ്ങള്‍ നില നില്‍ക്കും വരെ ഞാന്‍ അവര്‍ക്ക് കൂടെ ഉണ്ടായിരിക്കും .

"ഞാൻ ഒരു മഴ തുള്ളി മാത്രം ..എന്ടെ പിന്നിൽ വരുന്ന കോടിക്കണക്കിനു തുള്ളികൾ മഴയായി രൂപം പ്രാപിക്കും ...ആ മഴയിൽ നിന്ന് പുഴ ജനിക്കും ..ഒരു പുഴ അനേകം പുഴകളാകും ...അത് പിന്നീട് സമുദ്രമായി മാറി തിരമാലകൾ സൃഷ്ട്ടിക്കും ...ആ തിരമാലയിൽ നിന്ന് ഉയരുന്ന സുനാമിയിൽ അധികാരകേന്ദ്രങ്ങൾ കുലുങ്ങും ..അഴിമതിയുടെ രാജാക്കന്മ്മാർ വിറക്കും ..പുതിയ ചരിത്രങ്ങൾ എഴുതപ്പെടും"ak,,,,,,,,,,,,,,

1 അഭിപ്രായം:

  1. ഞാൻ ഒരു മഴ തുള്ളി മാത്രം ..എന്ടെ പിന്നിൽ വരുന്ന കോടിക്കണക്കിനു തുള്ളികൾ മഴയായി രൂപം പ്രാപിക്കും ...ആ മഴയിൽ നിന്ന് പുഴ ജനിക്കും ..ഒരു പുഴ അനേകം പുഴകളാകും ...അത് പിന്നീട് സമുദ്രമായി മാറി തിരമാലകൾ സൃഷ്ട്ടിക്കും ...ആ തിരമാലയിൽ നിന്ന് ഉയരുന്ന സുനാമിയിൽ അധികാരകേന്ദ്രങ്ങൾ കുലുങ്ങും ..അഴിമതിയുടെ രാജാക്കന്മ്മാർ വിറക്കും ..പുതിയ ചരിത്രങ്ങൾ എഴുതപ്പെടും

    മറുപടിഇല്ലാതാക്കൂ