
പോസ്റ്റ് വായിച്ച് എന്നെ എഴുതിക്കൊല്ലാന്‍
വരുന്ന പാര്‍ട്ടി സഖാക്കളോട് ഒരു വാക്ക്, ഞാന്‍ ഒരു സി പി ഐ എം വിരുദ്ധന്‍ അല്ല,
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുപാട് ജനങ്ങളുടെ മനസ്സില്‍ നിന്നും അകന്നു പോയതില്‍
ദുഖിക്കുന്ന ഒരു പഴയ പാര്‍ടി പ്രവര്‍ത്തകന്‍ മാത്രം. പാര്‍ടി മെമ്പര്‍ഷിപ്പ്
ഇല്ലെങ്കിലും ഇന്നും കമ്മ്യൂണിസ്റ്റ് ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന സി പി എം
നെ സ്നേഹിക്കുന്ന മനുഷ്യസ്നേഹിയായ ഒരു കമ്മ്യൂണിസ്റ്റ്.....
ഇന്നത്തെ ഹര്‍ത്താലിന്റെ കാര്യ കാരണത്തെ പറ്റി
ചിന്തിക്കുമ്പോള്‍ പാര്‍ട്ടി അനുഭാവി ആയ എനിക്ക് പോലും അതിനു തക്കതായ ഒരു കാരണം
കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എന്നതിനര്‍ത്ഥം പാര്‍ടി അംഗം അല്ലാത്ത
അല്ലെങ്കില്‍ പാര്‍ടിയില്‍ നിന്നും ഒരാനുകൂല്യവും പറ്റാത്ത ഒരാള്‍ പോലും ഈ ഹര്‍ത്താലിനെ
അനുകൂലിക്കില്ല എന്നതല്ലേ? ഒരു സംഘടിത പ്രസ്ഥാനത്തിന്റെ നേതാക്കളെ അറസ്റ്റ്
ചെയ്യുമ്പോള്‍ ജനം തെരുവില്‍ ഇറങ്ങിയ ചരിത്രം കേരളത്തിന് പുത്തരിയല്ല, മുത്തങ്ങയില് ആദിവാസികളെ വെടിവെച്ചുകൊന്നതിനെതിരെ സമരംചെയ്തപ്പോള് സഖാവ് ശിവദാസ മേനോനെ പോലീസ് തല്ലിച്ചതച്ച് തീവ്രപരിചരണ
വിഭാഗത്തിലാകിയപ്പോള്‍ കേരളം ഇളകി മറിഞ്ഞു, ഹര്ത്തലുണ്ടായി ജനം തെരുവിലിറങ്ങി ഒരുപാട് പേരെ പോലീസ് അറസ്റ്റ്
ചെയ്തു ജയിലില്‍ അടച്ചു. അന്ന് ഈയുള്ളവനും പതിനേഴ് ദിവസം ജയിലില്‍ കിടന്നതാണ്,
പക്ഷെ അന്ന് കേരള ജനതയുടെ വലിയൊരു വിഭാഗത്തിന്റെ മനസ്സ് പാര്‍ട്ടിക്കൊപ്പം
ഉണ്ടായിരുന്നു. ഭൂമിയില്ലാത്ത ആദിവാസി ഭൂമിക്കായി സമരം ചെയ്തപ്പോള്‍ അവനെ
വെടിവെപ്പിച്ച സര്‍ക്കാരിനോട് ചോദിക്കാന്‍ ഉത്തരവാദിത്തം ഉള്ള പ്രതി പക്ഷത്തിന്റെ സ്വാപാവിക
പ്രതികരണം അതിനു അര്‍ഹമായ ജനപിന്തുണയും കിട്ടി. ഇന്നത്തെ ഹര്‍ത്താലിന്റെ പ്രശ്നം
സഖാവ് ജയരാജനെ അറസ്റ്റ് ചെയ്തു എന്നത് മാത്രം ആണ് എന്നതാണ് ഈ പോസ്റ്റ് ഞാന്‍ എഴുതാന്‍
കാരണം.
ശുക്കൂര്‍ കൊലപാതകത്തില്‍ സഖാവ്
ജയരാജന് പങ്കുണ്ടോ ഇല്ലയോ എന്നതല്ല നമ്മുടെ ഈ പോസ്റ്റിലെ പ്രശ്നം, സഖാവ് ജയരാജനെ
അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിന് അധികാരം ഉണ്ടോ ഇല്ലയോ എന്നതാണ്?
കേരളത്തിലെ ആരെയും സംശയം തോന്നിയാല്‍
കസ്റഡിയില്‍ എടുക്കാനും ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ അറസ്റ്റ്
രേഖപ്പെടുത്താനും കോടതിയില്‍ ഹാജരാക്കാനും ഉള്ള അധികാരം കേരള പോലീസിന് ഇല്ലേ? ഉണ്ടല്ലോ
ഇല്ലെന്നു നമുക്ക് പറയാന്‍ പറ്റുമോ പിന്നെ സഖാവ് ജയരജനെപ്പോലെ ഉന്നതസ്ഥാനീയരായ ആളുകളെ
കസ്റഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട് അത് പോലീസ്
പാലിച്ചിട്ടുണ്ട് എന്നാണു ഞാന്‍ കരുതുന്നത്.
എന്തിനാണ് സഖാക്കളെ ഇത്രയ്ക്കു വേവലാതി
നമ്മുടെ കരങ്ങള്‍ ശുദ്ധമല്ലേ.. (അല്ലേ?...........) കരാഗ്രഹങ്ങള്‍ നമുക്ക്
പുത്തിരിയാണോ?, ഒരു നൂറു സൂര്യ തേജസ്സോടുകൂടി അഗ്നിശുദ്ധി വരുത്തി സഖാവ് ജയരാജന്‍
തിരിച്ചു വരും കുറ്റം ചെയ്തിട്ടില്ല എങ്കില്‍. അതുറപ്പ് ആയിരം കുറ്റവാളികള്‍
രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് ഭരണഘടനയില്‍ കുറിച്ച്
വച്ചിട്ടുള്ള നാടാണ് നമ്മുടെ ഇവിടെ കുറ്റവാളികള്‍ രക്ഷപ്പെടുന്നതല്ലാതെ നിരപരാതി
ശിക്ഷിക്കപ്പെടില്ല എന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം!.
ഇന്നത്തെ പാര്‍ടിയുടെ ഈ ഹര്‍ത്താല്‍
പാര്‍ട്ടിയുടെ ജനപിന്തുണയില്‍ ഗണ്യമായ കുറവ് വരുത്തും എന്ന് മനസ്സിലാക്കാനുള്ള
സാമാന്യ ബുദ്ധി പാര്‍ടി നേതൃത്വത്തിനു ഇല്ലാതെ പോയോ? അതോ ജനങ്ങളെ ഒന്നും വേണ്ടേ?
ഇന്ത്യ മൊത്തം എടുത്താലും അംഗങ്ങളുടെ എണ്ണം പതിനൊന്നു ലക്ഷം
ആണ് എന്നത് മറക്കരുത്, ജനം ആണ് മഹാ ശക്തി എന്ന് നിങ്ങള്‍ക്കറിയാം പക്ഷെ അവര്‍
കഴുതകളാണ് എന്ന് നിങ്ങള്‍ കരുതുന്നു.
നിയമം
ഒന്നേ ഉള്ളു അത് എല്ലാവര്ക്കും ഒരുപോലെ, നിയമം അതിന്റെ വഴിക്ക് പോട്ടെ പാവം ബാലകൃഷണ
പിള്ള അകത്തു കിടന്നില്ലേ ഒരക്ഷരം മിണ്ടിയോ ഭരണം മാറിയപ്പോള്‍ അവര് പുറത്ത് കൊണ്ടുവന്നു,
നമ്മക്കും വരും ഒരു ടൈം........................
വാല്‍ക്കഷണം:- കാരണവന്മാര്‍ക്ക് അടുപ്പിലും തൂറാം
എന്ന പഴം ചൊല്ല് മാറ്റണം എന്ന് പറഞ്ഞു ആരോ കേസിന് പോകാന്‍ പോകുന്നു എന്ന് കേട്ടു
നേരാണോ ആവോ?...........
കാരണവന്മാര്‍ക്ക് അടുപ്പിലും തൂറാം എന്ന പഴം ചൊല്ല് മാറ്റണം എന്ന് പറഞ്ഞു ആരോ കേസിന് പോകാന്‍ പോകുന്നു എന്ന് കേട്ടു നേരാണോ ആവോ?...........
മറുപടിഇല്ലാതാക്കൂകൂടുതല് മുകളിലേയ്ക്ക് പിടി വീഴാതിരിയ്ക്കാന്‍ ഒരു മുന്നറിയിപ്പ് ഹര്‍ത്താല്‍ ആയിരുന്നു അത്
മറുപടിഇല്ലാതാക്കൂ