2012, ജൂലൈ 18, ബുധനാഴ്‌ച

മാധ്യമപ്പടയും വള്ളിക്കുന്ന് .........സാറും


മാധ്യമ രംഗത്ത്‌ നല്ല ജോലിയും നല്ല ശമ്പളവും ഉന്നതങ്ങളില്‍ സാധാരണക്കാരന് സാധ്യമല്ലാത്ത പിടിപാടും കയ്മുതലായുള്ള ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍, കേരളത്തിലെ സര്‍ക്കാരുകളുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിക്കൊണ്ട് വായ്പയായി വാങ്ങിയ ഫ്ലാറ്റുകളുടെ കടം തിരിച്ചടക്കാതെ കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണം പിടിച്ചു പറിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നപ്പോള്‍, വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ കണ്ണുകെട്ടി നില്‍ക്കുന്ന നീതി ദേവതാ പ്രതിമ പോലെ അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോള്‍, ആരും ചോദിക്കാത്തത് ചോതിക്കാന്‍ ചങ്കുറപ്പുള്ള ഞങ്ങള്‍ ഇവിടെ ഉണ്ട് എന്ന് പ്രഖ്യാപിച്ച്, നായകവേഷത്തില്‍ വന്ന്‌ വില്ലനെ അടിച്ചു നിലം തല്ലിയാക്കി മാറ്റിയില്ലെന്കിലും, രണ്ടു നല്ല അടി വച്ചുകൊടുക്കാന്‍ സഹകരിച്ച സോഷ്യ ല്‍മീഡിയയിലെയും ബൂലോകത്തെയും എല്ലാ ചുണക്കുട്ടികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങള്‍.
ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ട എന്ന പഴം ചൊല്ല് കേരളത്തില്‍ മാധ്യമ സിംഹങ്ങളായ തങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയതാണ് എന്ന് കരുതിയാവും പാവം പത്രാധിപന്മ്മാര്‍ ഈ കഞ്ഞിത്തരത്തിന് മുതിര്‍ന്നത്. സമയം നന്നല്ല എങ്കില്‍ പട്ടി ഏണി വച്ച് കേറിവന്നു കടിക്കും എന്ന് ഇപ്പൊ മനസ്സിലായല്ലോ (പട്ടി ആരാണെന്ന് ചോദ്യം? ഉത്തരം: ആരെയും ഉദേശിച്ചതല്ലേ!!! ഒരു പഴം ചൊല്ല് പറഞ്ഞതാണേ....)
ഒരുപാട് നല്ല പോസ്റ്റുകള്‍ ഈ പ്രശ്നവുമായി ബന്ധപ്പെട്ടു വന്നു പലതും മര്മ്മസ്ഥാനത് തന്നെ കൊള്ളുന്നവ എല്ലാവരും പ്രതികരിച്ച കൂട്ടത്തില്‍ ശ്രീമാന്‍ വള്ളിക്കുന്ന് ബഷീര്‍ സാറും ആദ്യത്തെ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചു.എല്ലാരും കയ്യടിച്ചു. നാട്ടിലൊരു കുരുത്തക്കേട് നടന്നാല്‍ എല്ലാരും ചോദിക്കുന്ന കൂട്ടത്തില്‍ ചോദിച്ചില്ല എങ്കില്‍ പിന്നെന്തു സൂപ്പര്‍ ബ്ലോഗര്‍. പോസ്റ്റിലെ വാചക കസര്‍ത്ത് കണ്ടു ഞാന്‍ കോരിത്തരിച്ചുപോയി എന്നുള്ളത് സത്യം നല്ല രീതിയില്‍ കയ്യും അടിച്ചു
കൊല്ലക്കടയില്‍ സൂചി വിറ്റാല്‍ ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തപ്പോള്‍ വാല് ചുരുട്ടി മാളത്തിലൊളിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവല്‍പട്ടികളില്‍ ഒരെണ്ണം കുരയ്ക്കുന്നില്ല.  രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവര്‍ത്തകരും അപവാദങ്ങളില്‍ പെട്ടാല്‍ ഒന്നേ മുക്കാല്‍ മീറ്റര്‍ നീളമുള്ള നാക്കുമായി ചാനലുകളിലും പത്രത്താളുകളിലും ചാടിവീഴുന്ന ജഗജില്ലികള്‍ എന്തേ ഈ വാര്‍ത്ത മാത്രം കൊടുക്കാത്തത്. പത്രപ്രവര്‍ത്തകര്‍ കട്ടാല്‍ അത് കളവാകില്ല എന്നുണ്ടോ? ഉവ്വോ?
സത്യം സാറേ ഒരിക്കലും കളവു കളവല്ലാതാകില്ല ഞാന്‍ സാറിനെ പറ്റി മനസ്സിലാക്കാന്‍ വയ്കിപ്പോയി എന്താ പ്രയോഗം കീച്ചുമ്പോള്‍ ഇങ്ങനെ വേണം കീച്ച്ചാന്‍.
വള്ളിക്കുന്ന് സാറിന് കുറച്ചു വയ്കിയാണ് ബോധോദയം ഉണ്ടായതെന്ന് തോന്നുന്നു എല്ലാരും ഇട്ട  കൂട്ടത്തില്‍ തന്റെ വകയും ഒരു പോസ്റ്റ്‌ അത് പോര.... പാണര്‍ക്ക് പാടി നടക്കാന്‍ ഒരു പാട്ടുകൂടെ വള്ളിക്കുന്ന് വക. പോസ്റ്റ്‌ കണ്ടു ഓടിച്ചെന്നു വായിച്ചു കാര്യം മനസ്സിലായി തെറിയുടെ കാഠിന്യം കഴിഞ്ഞ പോസ്റ്റില്‍ കുറഞ്ഞു പോയതിന്റെ ക്ഷീണം തീര്‍ത്തതാണ് പുള്ളി.!!
“മാധ്യമ പ്രവര്‍ത്തകര്‍ നമ്മുടെ സമൂഹത്തിലെ കാവല്‍നായ്ക്കളാണ്. നായ്ക്കളുടെ പ്രധാന പണി കള്ളന്മാര്‍ വരുമ്പോള്‍ ബൌ ബൌ എന്ന് കുരയ്ക്കലാണ്. വെറുതെ കുരച്ചു കൊണ്ടിരിക്കരുത്. ആവശ്യമുള്ളപ്പോള്‍ കുരയ്ക്കണം. വീട്ടില്‍ ആളുള്ള സമയത്തും ഇല്ലാത്ത സമയത്തും ഒരുപോലെ ജാഗ്രത കാണിക്കണം. കൂട്ടില്‍ അപ്പിയിടരുത്, യജമാനനെക്കാണുമ്പോള്‍ വാലാട്ടണം. വല്ലപ്പോഴും ചെരുപ്പില്‍ നക്കണം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഏത് കാവല്‍നായക്കും എ പ്ലസ് കിട്ടും. ഇപ്പറഞ്ഞ പണികളൊക്കെ കൃത്യമായി ചെയ്ത് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുറെ കാവല്‍നായ്ക്കള്‍ നമ്മുടെ മാധ്യമ മേഖലയിലുണ്ട്. അവര്‍ നടത്തിയ തീവെട്ടിക്കൊള്ളയുടെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്.”

പറഞ്ഞത് ഒരുപാട് കൂടിപ്പോയി മാധ്യമ സുഹൃത്തുക്കളെ അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു എന്ന അഭിപ്രായം ഒന്നും എനിക്കില്ല പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല എന്ന അഭിപ്രായവും ഉണ്ട്.പക്ഷേ......... പറഞ്ഞതാരാണ് എന്ന് നോക്കണം കേരളത്തിലെ സാമൂഹിക സാംസ്കാരികരംഗത്തെ ഉന്നതസ്ഥാനിയര്‍ക്ക് നാക്കില്‍ ഒരു ചെറിയ പിശകു വന്നാല്‍ എന്തെങ്കിലും ഒരു ഉപമ പറഞ്ഞാല്‍ സദാചാരത്തിന്റെ അപ്പോസ്തലന്‍റെ മേലങ്കി എടുത്തണിഞ്ഞു കൊണ്ട് അവരെയെല്ലാം എത്രകണ്ടാക്രമിക്കാമോ അത്രക്കും ആക്ക്രമിക്കുന്ന സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരന്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു
ലോകത്ത് ആര്‍ക്കെങ്കിലും നാവില്‍ നിന്ന് ഒരു പാളിച്ച പറ്റിയാല്‍ അപ്പോള്‍ തന്നെ ബ്ലോഗും തുറന്നു വച്ച് അവരുടെ കുലമഹിമയെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാചക കസര്‍ത്ത് നടത്തുന്ന ശ്രീമാന്‍ വള്ളിക്കുന്ന് .... സാറേ. ഒരു പാട് ഉദാഹരണങ്ങള്‍ എനിക്ക് ചൂണ്ടിക്കാണിക്കാനാവും പക്ഷെ അങ്ങിനെ ചെയ്‌താല്‍ ഈ പോസ്റ്റ്‌ ഒരു പ്രബന്ധം ആയി പോകും എന്നുള്ളതുകൊണ്ട് അതിനു മുതിരുന്നില്ല. താങ്കള്‍ ഒന്ന് മനസ്സിലാക്കിയാല്‍ താങ്കള്‍ക്കു നന്ന് ജനത്തിന്റെ ഓര്‍മ്മ സുധീര്‍ഘമല്ല എന്ന ആശയത്തില്‍ പിടിച്ചാണ് രാഷ്ട്രീയവും, മാധ്യമ മേലാളന്‍മാരും സമൂഹത്തില്‍ പിടിച്ചു നില്‍ക്കുന്നത് പക്ഷെ ഇത് ബൂലോകം അല്ലേ ബഷീര്‍...... സാറേ
ഓര്‍മ്മ കൂടും!!!! ഇതുകൊണ്ട് നാളെ മുതല്‍ നിങ്ങള്‍ നല്ലവനായി മണിപ്രവാളം അനുസരിച്ച് മാത്രം എഴുതുന്ന മഹാനായി മാറും എന്ന് കരുതി ഒന്നും അല്ല ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്. കുറഞ്ഞ പക്ഷം അടുത്ത പോസ്റ്റില്‍ എങ്കിലും ടൈപ്പിംഗ്‌ ആരംഭിക്കുമ്പോള്‍ ഈ പോസ്റ്റ്‌ ഓര്‍ത്താല്‍, അല്ലെങ്കില്‍ വേണ്ട ശര്‍ദ്ധിച്ചത് സ്വയം വാരിത്തിന്നാന്‍ പാടില്ല എന്ന തിരിച്ചറിവിലേക്ക് താങ്കള്‍ വന്നാല്‍......... ഞാന്‍ കൃതാര്‍ത്ഥനായി.






ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഒരാളോടെങ്കിലും പറയുക.

5 അഭിപ്രായങ്ങൾ:

  1. ഇടയ്ക്കു എങ്കിലും രാജാവ്‌ നഗ്നനെന്നു വിളിച്ചു പറയാന്‍ താങ്കളെപോലുള്ളവര്‍ വരുന്നത് നല്ലതാണ്.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി വന്നതിനും രാജാവിനെ ഭയമില്ലാത്തതിനും.............

    മറുപടിഇല്ലാതാക്കൂ
  3. സാംസ്കാരികബ്ലോഗര്‍മാര്‍....

    ഇടപെട്ടുകളയും.....

    മറുപടിഇല്ലാതാക്കൂ
  4. ആര്‍ക്കും വരാം പങ്കെടുക്കാം............
    ഞാന്‍ തയ്യാര്‍......................

    മറുപടിഇല്ലാതാക്കൂ